മനില: ഫിലിപ്പീൻസിൽ ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം വലിയ പരിഭ്രാന്തി പരത്തി. അതിശക്തമായ ഭൂകമ്പത്തെത്തുടർന്ന് തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വൻനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ചില കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി പ്രാദേശികഭരണകൂടം അറിയിച്ചു. അടിയന്തരസാഹചര്യം നേരിടാനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മിൻഡാനാവോയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനു സമീപം പത്തു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി പറഞ്ഞു. തുടർചലനങ്ങൾ ഉണ്ടാകുമെന്ന് ഏജൻസി മുന്നറിയിപ്പു നൽകി. മധ്യ, തെക്കൻ ഫിലിപ്പീൻസിലെ തീരപ്രദേശങ്ങളിലെ താമസക്കാർ മാറണമെന്ന് അധികൃതർ പറഞ്ഞു. ആളപായമോ നഷ്ടങ്ങളോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നുമില്ല. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 186 മൈൽ അകലെ അപകടകരമായ തിരമാലകൾ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഫിലിപ്പീൻസ് തീരത്തിന്റെ ചില ഭാഗങ്ങളിൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്തോനേഷ്യയിലും പലാവുവിലും വലിയ തിരമാലകൾ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെയും ആളുകൾ പരിഭ്രാന്തരായി തെരുവിലേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Related Posts
സാമൂഹിക ഐക്യത്തിന്റെ വിരുന്നൊരുക്കി പാച്ചല്ലൂർ കുമിളി നഗർ റസിഡന്റ്സ് അസോസിയേഷൻ; 350 കുടുംബങ്ങൾക്ക് റംസാൻ വിരുന്ന്
തിരുവനന്തപുരം:മതസൗഹാർദ്ദത്തിന്റെയും ഒത്തുചേരലിന്റെയും ഉദാത്തമായ മാതൃക കാണിച്ച് പാച്ചല്ലൂർ കുമിളി നഗർ റസിഡന്റ്സ് അസോസിയേഷൻ. നഗറിലെ 350 ഓളം കുടുംബങ്ങൾക്കായി അസോസിയേഷൻ സംഘടിപ്പിച്ച റംസാൻ വിരുന്ന് നാടിന്റെ ആഘോഷമായി…
കെസിഎൽ ഫാൻ ലീഗിന്റെ ഭാഗമായി വനിതാ താരങ്ങളും
ആലപ്പുഴ: കെസിഎൽ ഫാൻ ലീഗിൽ മികവ് തെളിയിച്ച് വനിതാ താരങ്ങളും. കെസിഎൽ ഫാൻ ലീഗിന്റെ ആലപ്പുഴ ജില്ലാ മത്സരങ്ങൾക്കിടെയാണ് വനിതാ താരങ്ങളും ടൂർണമെന്റിന്റെ ഭാഗമായത്. ക്യുസിഎൽ ക്വീൻസ്…
എം.സി റോഡിൽ ലോറി മതിലിൽ ഇടിച്ച് ആറ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
കോട്ടയം : എം.സി റോഡിൽ ലോറി മതിലിൽ ഇടിച്ച് ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. കുറവിലങ്ങാട്ട് പകലോമറ്റത്ത് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.തൃശൂരിൽ…
