സ്റ്റോക്ഹോം: 2025ലെ സമാധാന നൊബേൽ പുരസ്കാരം വെനസ്വല പ്രതിപക്ഷനേതാവ് നേതാവ് മരിയ കൊറീന മചാദോയ്ക്ക്. മചാദോയുടെ ജനാധിപത്യ പോരാട്ടമാണ് പുരസ്കാരത്തിന് അർഹയാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി പരിഗണിച്ചില്ല.യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ അവാർഡിനു പരിഗണിക്കുമോ എന്നു ലോകം ഉറ്റുനോക്കിയിരുന്നു. ഇസ്രയേൽ-ഹമാസ് ഉൾപ്പെടെ ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന അവകാശവാദവുമായി ട്രംപും അനുയായികളും രംഗത്തെത്തിയിരുന്നു. രണ്ടുവർഷം പിന്നിട്ട ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം കൊടുക്കുകയും ഗാസയിൽ സമാധാനക്കരാർ നടപ്പാക്കുകയും ചെയ്തതോടെ ട്രംപിന് സമാധാന നൊബേൽ കൊടുക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. അതേസമയം, ട്രംപിന് പുരസ്കാരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചനകളുണ്ടായിരുന്നു. 2025 ജനുവരി വരെയുള്ള കാലയളവാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രധാനമായും പരിഗണിക്കുക. ഈ സാഹചര്യത്തിലാണ് ട്രംപിനുള്ള സാധ്യത മങ്ങിയത്.എന്നാൽ, അവാർഡ് പ്രഖ്യാപനത്തിനു മുമ്പ് നെതന്യാഹു യുഎസ് പ്രസിഡന്റിന് സമാധാനത്തിനുള്ള നോബൽ മെഡൽ സമ്മാനിക്കുന്ന എഐ ചിത്രം പങ്കുവച്ചിരുന്നു. സമാധാന നൊബേലിന് ട്രംപ് അർഹനാണെന്നും അടിക്കുറിപ്പോടെയാണ് നെതന്യാഹു ചിത്രം പങ്കുവച്ചത്. അതേസമയം, ഡൊണൾഡ് ട്രംപ് ഞായറാഴ്ച ജറുസലേമിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. യുഎസ് വൈറ്റ് ഹൗസ് ട്രംപിന് “സമാധാനത്തിന്റെ പ്രസിഡന്റ്’ എന്ന പുതിയ പദവി നൽകിയിരുന്നു. 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ്, ട്രംപ് നിർദ്ദേശിച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും അംഗീകരിച്ചിരുന്നു. തന്റെ വ്യാപാര നയതന്ത്രം പല രാജ്യങ്ങളിലും യുദ്ധങ്ങൾ തടഞ്ഞുവെന്ന് ട്രംപ് സമീപകാലങ്ങളിൽ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തടഞ്ഞതിന്റെ ബഹുമതി പോലും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ നിരന്തരം ഈ അവകാശവാദം നിഷേധിച്ചിരുന്നു.
Related Posts

അറബികടലിലെ തീവ്ര ന്യൂനമർദ്ദം; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത.ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെയാണ്…

കള്ളിക്കാട് സെൻറ് അന്നാസ് എൽ പി സ്കൂളിൽകലോത്സവം സംഘടിപ്പിച്ചു
കള്ളിക്കാട് സെൻറ് അന്നാസ് എൽ പി സ്കൂളിൽകലോത്സവം സംഘടിപ്പിച്ചു.കള്ളിക്കാട് സെയിന്റ്അന്നാസ് എൽ പി സ്കൂളിൽകലോത്സവം പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മദർ പി ടി എപ്രസിഡന്റ് പ്രിയ…

യുവവനിത കര്‍ഷകയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി
കോതമംഗലം: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തൃക്കേപ്പടി നവശ്രീ കുടുംബശ്രീ അംഗവും യുവ വനിത കര്ഷകയുംമായ ഉഷ ഭാസ്കരന്റെ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…