കർണാടകയിലെ ഹുൻസൂരിൽ കേരളത്തിൽനിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ്സ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്. കാറ്റിലും മഴയിലും റോഡിൽ വീണു കിടന്ന മരം ഒഴിവാക്കാൻ ബസ് വെട്ടിതിരിച്ചപ്പോൾ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു .ലോറി ഡ്രൈവറുടെ കാലിന് ഗുരുതര പരിക്കുണ്ട് ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് .പോലീസ് വാഹനത്തിൽ പരിക്കേറ്റവരെ മൈസൂരിലും ഹുൻസൂരിൽ ഉള്ള ആശുപത്രിയിലേക്ക് മാറ്റി
