ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡ പതിപ്പിനു കനത്ത തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ബംഗളൂരു ബിഡദി ഹോബ്ലിയിലെ ജോളി വുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സില്‍ നിര്‍മിച്ച ബിഗ് ബോസ് സെറ്റ് പരിസ്ഥിതിനിയമ ലംഘനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ (കെഎസ്പിസിബി) നടപടി. ഇതോടെ കന്നഡ ബിഗ് ബോസിന്റെ ഭാവി തുലാസിലായി.സ്റ്റുഡിയോയില്‍നിന്നും ലൊക്കേഷന്‍ പരിസരത്തുനിന്നുമുള്ള മലിന്യങ്ങള്‍ പുറന്തള്ളുന്നതിനാല് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതായി കെഎസ്പിസിബി ചെയര്‍ പി.എം. നരേന്ദ്ര സ്വാമി പറഞ്ഞു. 250 കെഎല്‍ഡി ശേഷിയുള്ള ഒരു മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിച്ചതായി പ്രൊഡക്ഷന്‍ ടീം അവകാശപ്പെട്ടിരുന്നുവെങ്കിലും ആ സൗകര്യത്തില്‍ ശരിയായ ആന്തരിക ഡ്രെയിനേജ് കണക്ഷനുകള്‍ ഇല്ലെന്നും എസ്ടിപി യൂണിറ്റുകള്‍ നിഷ്ക്രിയമായി കിടക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ലൊക്കേഷനില്‍നിന്നു മാലിന്യങ്ങള്‍ തുറന്നുവിടുന്നുണ്ടെന്നും ചുറ്റുമുള്ള ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.ലൊക്കേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ മാലിന്യക്കൂമ്പാരമാണു കണ്ടെത്തിയത്. ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കാനുള്ള സംവിധാനങ്ങളൊന്നും അണിയറക്കാര്‍ ഒരുക്കിയിരുന്നുമില്ല. മാത്രമല്ല, രണ്ടു ശക്തികൂടിയ ഡീസല്‍ ജനറേറ്ററുകളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നിരവധി ചട്ടലംഘനങ്ങളാണ് സെറ്റില്‍ കണ്ടെത്തിയത്.
Related Posts
നബിദിന മതസൗഹാർദ്ദ കുടുംബസംഗമം സംഘടിപ്പിച്ചു
തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന മതസൗഹാർദ്ദ കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡണ്ടും, മുൻ എം.പിയുമായ…

സാമ്പത്തിക തട്ടിപ്പ് കേസ് ;ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ ക്രൈംബ്രാഞ്ചിനു മുൻപില് കീഴടങ്ങി
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ, രണ്ടു പ്രതികള്‍ ക്രൈംബ്രാഞ്ചിനു മുൻപില് കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത,…

സമാനതകളില്ലാത്ത വിദേശപഠന അവസരങ്ങൾ – ലൈഫ് പ്ലാനർ സെമിനാർ
വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും അതിനായി അവരെ ഒരുക്കുന്ന മാതാപിതാക്കളും ലക്ഷ്യമിടുന്നത് വിദേശ രാജ്യത്തെ ജോലിയും സ്ഥിരതാമസവും തന്നെയാണ്. +2 കഴിഞ്ഞാൽ എംബിബിസ്, നഴ്സിംഗ്, ഹോട്ടൽ മാനേജ്മന്റ്, ഐറ്റി,…