ഗൗരവമുള്ള സിനിമകളിലൂടെയാണ് അശോകൻ ചലച്ചിത്രലോകത്ത് എത്തുന്നത്. തുടക്കകാലത്തുതന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് അശോകൻ തലമൂത്ത സംവിധായകരെവരെ ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജനപ്രിയ കഥാപാത്രങ്ങളും അശോകൻ ചെയ്തിട്ടുണ്ട്. കോളജ് കുമാരനാകാനും പെൺകുട്ടികളുടെ പിന്നാലെ വായിനോക്കി നടക്കുന്ന പൂവാലനാകാനും അശോകനെ കഴിഞ്ഞേ ആളുള്ളൂ.സിനിമയിലെ തന്റെ തുടക്കകാലത്തെയും ഇക്കാലത്തെ സിനിമയിലെ സൗകര്യങ്ങളെയും കുറിച്ച് അശോകൻ പറഞ്ഞത് ചലച്ചിത്രാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ഇപ്പോൾ ഏറ്റവും കൂടുതൽ സിനിമ ചെയ്യുന്നത് നവാഗതരായ സംവിധായകർക്കൊപ്പമാണ്. ഏറ്റവും പുതിയ ടെക്നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം. ആ സിനിമകളിലും നല്ല കഥാപാത്രമാകാൻ സാധിക്കുന്നു എന്നത് എന്റെ ഭാഗ്യമാണ്. പഴയതിനെ അപേക്ഷിച്ച് സിനിമ നിർമിക്കുക എന്നത് ഇക്കാലത്തു കുറേക്കൂടി എളുപ്പമായിട്ടുണ്ട്. ടെക്നോളജിയുടെ വളർച്ചകൊണ്ട് സാധ്യമാത്. പലതരം കാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാൽ ഇന്ന് ഏത് ബജറ്റിലും സിനിമയെടുക്കാം എന്ന രീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്. പക്ഷേ, പഴയതിനെ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു. കാരണം കാരവാൻപോലുള്ള സൗകര്യങ്ങൾ വന്നതോടെ ഇടവേളകളിൽ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി. സീൻ കഴിഞ്ഞാൽ ആൾക്കാർ കാരവാനിൽ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി- അശോകൻ പറഞ്ഞു.
Related Posts
ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു… താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ..
!ആമസോൺ അദ്ഭുതങ്ങളുടെ ഒളിഞ്ഞുകിടക്കുന്ന ലോകമാണ്. അടുത്തിടെ ഗവേഷകർ ആമസോണിൽ നടത്തിയ കണ്ടെത്തലുകൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വർഷം പഴക്കമുള്ള പുരാനഗരങ്ങളുടെ…

ചെന്നൈക്ക് പറന്ന ഇൻഡിഗോ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി
ചെന്നൈ: മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തി. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ്…

ട്രാക്ടര് നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേർക്ക് പരുക്ക്
മറയൂര്.തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര് നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറടക്കം രണ്ടുപേര്ക്ക് പരുക്കേറ്റു. മൂന്നാര് ഉടുമല്പ്പേട്ട അന്തര് സംസ്ഥാന പാതയില് തലയാറിനും കടുകുമുടിക്കും ഇടയില് ഇന്നലെ ഉച്ചക്ക്…