ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിൽ പാക്കിംഗ് മെറ്റീരിയൽ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കുക, കൃത്രിമത്വം തടയുക ഇതെല്ലാം മരുന്നു വ്യവസായത്തിലെ ചില വെല്ലുവിളികളാണ്. അലുമിനിയം ഫോയിൽ ആണ് പാക്കിംഗിനായി കന്പനികൾ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളിൽനിന്നും മനുഷ്യസമ്പർക്കത്തിൽനിന്നും മരുന്നുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ പായ്ക്കിംഗിൽ എന്തെങ്കിലും പാളിച്ച സംഭിച്ചാൽ വലിയ അപകട സാധ്യതകൾ ക്ഷണിച്ചുവരുത്തും. അലൂമിനിയം പാക്കിംഗ് എന്തുകൊണ്ട് അനുയോജ്യം?അസാധാരണമായ ഗുണങ്ങളാൽ മെഡിസിൻ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയിൽ പാക്കിംഗ് മരുന്നുകൾ കേടാകുന്നതിൽനിന്നു സംരക്ഷണം നൽകുന്നു. ഈർപ്പം, താപനില എന്നിവയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാൻ കഴിയും. ഇതൊക്കെയാണ് വിവിധ മരുന്നുകളുടെ പാക്കിംഗിനായി അലുമിനിയം തെരഞ്ഞെടുക്കാൻ കന്പനികളെ പ്രേരിപ്പിക്കുന്നത്. അൾട്രാവയലറ്റ് ലൈറ്റ്, നീരാവി, എണ്ണകൾ, കൊഴുപ്പുകൾ, ഓക്സിജൻ, സൂക്ഷ്മാണുക്കൾ എന്നിവയെ അകറ്റി നിർത്തുന്നു. ഇതു മരുന്നുകളുടെ സമഗ്രത നിലനിർത്തുന്നതിൽ നിർണായകഘടകമായും വർത്തിക്കുന്നു.
Related Posts
എം.എസ്. ധോണിയ്ക്ക് പരിക്ക്
ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് കനത്ത തിരിച്ചടിയായി എം.എസ്. ധോണിയുടെ പരിക്ക്. കാൽവണ്ണയ്ക്കേറ്റ പരിക്കിനെ (Calf Strain) തുടർന്ന് ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ ധോണിക്ക്…
കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ പാലമൃതം പദ്ധതിക്ക് തുടക്കമായി
കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പാലമൃതം പദ്ധതി ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 11.20ന് വിദ്യാർത്ഥികൾക്ക് പാൽ വിതരണം ചെയ്യുന്ന…
ഗോവയിലെ നിശാക്ലബ്ബിൽ തീപിടിത്തം, 23 പേർക്ക് ദാരുണാന്ത്യം
പനജി: നോർത്ത് ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നാല് വിനോദ സഞ്ചാരികളുമുണ്ട്. അർപോറ പ്രദേശത്തെ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേ എന്ന…
