പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഈ വർഷത്തെ സ്കൂൾ കലാമേള ഉള്ളണം എ എം യു പി സ്കൂളിൽ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.ഇന്നും നാളെയുമായി സ്കൂൾ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ,കൗൺസിലർമാരായ പി വി മുസ്തഫ, മെറീന ടീച്ചർ, റംലത്ത്‌ കെ.കെ, ഗിരീഷ് ചാലേരി, ബേബി അച്യുതൻ, സ്കൂൾ മാനേജർ എം.എ.കെ തങ്ങൾ, ഹെഡ്മാസ്റ്റർ കരീം, മനോജ്‌ മാസ്റ്റർ പി ടി എ പ്രസിഡന്റ്‌ ഷബീർ, സുബ്രമണ്യൻ, നൗഫൽ, എന്നിവർ സംസാരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *