നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ 14-ാമത് ബിരുദദാന ചടങ്ങ് നടന്നു. 2019 ബി.ഡി.എസ് ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങാണ് നടന്നത്. നെയ്യാറ്റിൻകര എം എൽ .എ ശ്രീ. കെ ആൻസലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ. അനിൽകുമാർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി എം.ഡി ശ്രീ. എം. എസ് ഫൈസൽ ഖാൻ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു ,കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ ,ഡോ. സാദിഖ് ഹുസൈൻ, ഡോ. അരുൺ. ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസ് പ്രിൻസിപ്പൽ ഡോ. മഞ്ജുഷ. കെ. കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. മഹേഷ് ബി കൃതജ്ഞതയും രേഖപ്പെടുത്തി.
നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ 14-ാമത് ബിരുദദാന ചടങ്ങ് നടന്നു
