കാസർകോട് മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചു.മഞ്ചേശ്വരം കടമ്പാറിൽ പെയിൻറിങ് തൊഴിലാളിയായ അജിത്ത് (35)സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഭാര്യ ശ്വേത (27)യും വിഷം കഴിച്ചു മരിച്ചു.തിങ്കളാഴ്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശ്വേതയും അജിത്തും ഇവരുടെ മൂന്നു വയസ്സുള്ള മകനെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചിരുന്നു.ഒരിടം വരെ പോകാൻ ഉണ്ടെന്നും മകനെ നോക്കണം എന്നും പറഞ്ഞാണ് മടങ്ങിയത് .തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് വിവരം.വൈകുന്നേരം ഇരുവരും വീട്ടുമുറ്റത്ത് വീണു കിടക്കുന്നത് കണ്ട് അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
