മോസ്കോ: ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയിൽ റഷ്യൻ യാത്രാവിമാനം കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്പനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് കാണാതായതായത്. വിമാനത്തിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇതിൽ അഞ്ചുപേർ കുട്ടികളും ആറ് പേർ വിമാനത്തിൽ ക്രൂ അംഗങ്ങളുമാണ്.
വിമാനത്തിൽ നിന്നുള്ള ആശയവിനിമയം പൊടുന്നനെ നിലച്ചത് തകർന്നുവീണതായിരിക്കാം എന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ടിൻഡ എയർപോർട്ടിൽ ലാൻഡ് ചെയ്യാനിരിക്കെയായിരുന്നു ആശയവിനിമയം നഷ്ടപ്പെട്ടത് എന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യത്തെ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടത്തിന് ശേഷമുള്ള ലാൻഡിംഗ് ശ്രമത്തിനിടെയാണ് ആശയവിനിമയം നഷ്ടപ്പെട്ടത് എന്നതാണ് വിമാനം തകർന്നതാണ് എന്ന സംശയത്തിനിടയാക്കിയിരിക്കുന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.