തിരുവനന്തപുരം: മുട്ടക്കാട് ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കടവിൻമൂല കായൽക്കരയിൽ കർക്കടക വാവുബലി തർപ്പണം നടത്തി. പ്രതികൂല കാലാവസ്ഥയിലും ആയിരത്തിലധികം ഭക്തർ പങ്കെടുത്തു. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കുന്നതിന് ആദ്യവസാനം ഉണ്ടായിരുന്നു. സമന്വയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുട്ടയ്ക്കാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടുകൂടി മെഡിക്കൽ ക്യാമ്പ് നടത്തുകയും രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷയും നൽകി. കടവിൻമൂല ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഭക്തജനങ്ങൾക്ക് സൗജന്യ ചുക്കുകാപ്പി വിതരണം നടത്തി. വെങ്ങാനൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ് ഇലുമിനേഷൻ നടത്തി. എംഎൽഎ വിൻസന്റ് സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, മുൻ പ്രസിഡന്റ് R. S ശ്രീകുമാർ, അംഗങ്ങളായ സുരേന്ദ്രൻ അഷ്ടപാലൻ, ക്ഷേത്രം ഭാരവാഹികൾ കമ്മിറ്റി അംഗങ്ങൾ ക്ഷേത്ര ഭജന സംഘം പ്രവർത്തകർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
