കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച് പോലീസ്. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന് ലിനീഷി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്മാവതിയെ നാട്ടുകാർ ചേർന്നാണ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകൻ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ വൈകീട്ടോടെ മരണം സംഭവികുകയായിരുന്നു.
Related Posts

തയ്യൽ മെഷീൻ വിതരണം ചെയ്തു
തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട…

പരപ്പനാട് ഉത്സവം: സ്വാഗത സംഘം രൂപീകരിച്ചു
പരപ്പനങ്ങാടി: പരപ്പനാട് എമർജൻസി ടീമും ബി ടീമും സംയുക്തമായി സംഘടിപ്പിക്കുന്ന പരപ്പനാട് ഉത്സവത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു.അതി വിപുലമായ രീതിയിൽ പരപ്പനങ്ങാടിയിൽ കലാ മാമാങ്കങ്ങളും മറ്റു മായി…

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പീരുമേട്:മഴക്കാലത്ത് ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളുടെ രോഗനിർണയവും റിപ്പോർട്ടിങ്ങും കൂടുതൽ വ്യാപിക്കാതിരിക്കാൻ ഉള്ള ചികിത്സയും എന്ന് വിഷയത്തിൽ വണ്ടിപ്പെരിയാർ സി എച്ച്.സിയുടെ നേതൃത്വത്തിൽ സ്വകാര്യ ഡോക്ടർമാർക്ക് ബോധവൽക്കരണ പരിപാടി…