നടന് റിയാസ് പത്താന് കാറപകടത്തില്‍ പരിക്ക് തമിഴ് നാട്ടിലെ തേനിയില്‍ വെച്ച് രാവിലെ 4 മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകന് അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രാധന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Related Posts
ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
കോഴിക്കോട് : ആധുനിക സമൂഹം ശ്രവണവൈകല്യമുള്ള സഹജീവികളോട് ഇടപഴകാനും ആശയ വിനിമയം നടത്താനും കഴിയാത്തവരായി നിലകൊള്ളുന്നതിന്റെ പ്രധാന കാരണം ആംഗ്യഭാഷ അറിയാത്തതാണെന്നും പുരോഗമന സമൂഹത്തിൽ ഇതിനൊരു മാറ്റം…
പരപ്പനങ്ങാടി ഗവ. എൽ.പി. സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖല കമ്മറ്റി
പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അശാസ്ത്രീയമായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കാരണം സ്കൂൾ കോമ്പൗണ്ടിൽ മഴം വെള്ളം കെട്ടി…
തിരുവനന്തപുരം വികാസ് ഭവൻ കെ എസ് ആർ ടി സി ഡിപ്പോയുടെ ബജറ്റ് ടുറിസം പദ്ധതിയുടെ ഭാഗമായി വികാസ് ഭവൻ ഉല്ലാസയാത്രയുടെ നൂറാമത്തെ ട്രിപ്പിന്റെ ആഘോഷം ഇന്ന്…
