വിശ്വാസികളിൽ ചിലർ തന്നെ ദൈവ മുതൽ മോഷ്ടിക്കുകയും, മറ്റു ചിലർ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ അവരാണ് നിരീശ്വരവാദികളെന്ന് പറഞ്ഞുകൊണ്ട് നടി മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ മീനാക്ഷിയെ പ്രശാസിച്ച് എത്തിയിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന യുവ സർഗ്ഗ പ്രതിഭകൾ കേരളത്തിന്റെ അഭിമാനമാണെന്നും അഭിനന്ദനങ്ങൾ നേരുന്നു എന്നും ആർ ബിന്ദു പറഞ്ഞു.
മീനാക്ഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു
