സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. കന്യാകുമാരി കടലിന് സമീപം സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുന മർദ്ദമാകാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
