സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് . ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെയും, തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ വരുന്നത്.
സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്
