വിജയവാഡ .തിളച്ച പാൽ നിറച്ച ചെമ്പിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുരിയിലാണ് സംഭവം .അനന്തപൂർ അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരി കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. സെപ്റ്റംബർ 20ന് സ്കൂളിലെ അടുക്കളയിൽ വച്ചാണ് കുട്ടി അബദ്ധത്തിൽ ചെമ്പിലേക്ക് വീണത്. മാരകമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്കൂളിലെ ജീവനക്കാരിയായ അമ്മയ്ക്കൊപ്പം സ്കൂളിൽ എത്തിയ കുട്ടി പൂച്ചയുടെ പിന്നാലെ വന്നു പിന്നീട് തിളച്ച പാൽ സൂക്ഷിച്ചിരുന്ന ചെമ്പിനരികിലേക്ക് എത്തിയ കുട്ടി തട്ടി അതിലോട്ട് വീഴുകയായിരുന്നു. അമ്മ കൃഷ്ണവേണി ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്തു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അനന്തപൂർ സർക്കാർ ആശുപത്രിയിലും പിന്നീട് കുർനൂൽ സർക്കാർ ആശുപത്രിയിലും ചികിത്സിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുഞ്ഞു മരിച്ചു.
വിജയവാഡയിൽ തിളച്ച പാൽ നിറച്ച ചെമ്പിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു
