അടുത്ത മാസം മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 100%ആക്കി യുഎസ്. ചില സോഫ്റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തും .ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ആയിട്ടുള്ള കൂടിക്കാഴ്ച റദ് ആക്കുമെന്നും ഭീഷണിയുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിലവിൽ 30% യുഎസ് തീരുവയുണ്ട് ചൈനയുടെ മറുപടി തീരുക നിലവിൽ 10% ആണ്. ട്രംപ് ഈ വർഷം ആദ്യം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങളും ശക്തമാക്കിയിരുന്നു .കാറുകൾ സ്മാർട്ട് ഫോണുകൾ മറ്റു പല ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങളുടെയും മറ്റുചില പ്രധാന വസ്തുക്കളുടെയും ഉൽപ്പാദനത്തിൽ ചൈനയ്ക്കാണ് ആധിപത്യം .ഈ വസ്തുക്കളെ ആശ്രയിക്കുന്ന പല യുഎസ് കമ്പനികളും ഇതോടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ചൈനയുടെ ഈ നടപടിയെയും ട്രംപ് ശക്തമായി എതിർത്തിരുന്നു. ചൈന വളരെ ശത്രുതാപരമായി മാറുന്നു എന്നും ലോകത്തെ തടവിലാക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു .പിന്നാലെയാണ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുമെന്നു പറഞ്ഞത്.ഈ മാസം ദക്ഷിണകൊറിയയിൽ നടക്കുന്ന ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനയ്ക്ക് മേലും ട്രെംപിൻറെ ഭീഷണി; ഇറക്കുമതി തീരുവ 100%
