സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം ഇനി മുതൽ വിസിമാര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലേക്കും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും ഇനി മുതല്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍. വി സിമാരെ നിയമിക്കാനുള്ള അഭിമുഖം ഈ മാസം നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ നാല് ദിവസമാണ് അഭിമുഖം നടക്കുക.ഒക്ടോബര്‍ 8, 9 തീയതികളില്‍ സാങ്കേതിക സര്‍വകലാശാലയുടെയും 10, 11 തീയതികളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കുമുള്ള അഭിമുഖം നടക്കും. ജസ്റ്റിസ് സുധാംശു ധൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുക. 60 പേര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള നോട്ടീസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അയച്ചു. ഈ അഭിമുഖത്തില്‍ നിന്നാകും നിയമനത്തിന് വേണ്ടിയുള്ള പാനല്‍ തയ്യാറാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *