തമിഴ്നാട് കരൂർ ടിവികെയുടെ റാലിയിലെ ആൾക്കൂട്ട ദുരന്തത്തിൽ ഇന്ന് നടൻ വിജയ്ക്കും ഡിഎംകെ സർക്കാരിനും നിർണായക ദിവസം. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജൻസിക്ക് കൈമാറണം എന്ന ടിവികെയുടെ ഹർജി മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഇന്ന് പരിഗണിക്കും.സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടു. വിജയ്ക്കെതിരെ കോടതി പരാമർശങ്ങൾ ഉണ്ടായാൽ സർക്കാർ പ്രതികരണം എങ്ങനെ ആകുമെന്നതിൽ ഒരു ധാരണയുമില്ല.
ടിവികെയ്ക്കും വിജയ്ക്കും ഇന്ന് നിർണായക ദിവസം
