ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കി റെനോ. ട്വിംഗോ ഇ-ടെക്ക് എന്ന പേരിലിറക്കിയ വാഹനം ഫ്രാൻസിലാണ് എത്തിയിരിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ ട്വിംഗോ യൂറോപ്പിലെ മിന്നും താരമായിരുന്നു. ചെറിയ ബോണറ്റ്, ലോവർ ഓവർഹാംഗുകൾ, ഉയരമുള്ള റൂഫ്ലൈൻ എന്നിവയോടൊപ്പം 3D-ടെക്സ്ചർ ചെയ്ത ബമ്പറുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവ കാറിന് ഒരു പ്രീമിയം ടച്ച് വാഹനത്തിന് നൽകുന്നുണ്ട്. ട്വിംഗോ ഇ-ടെക് ഇലക്ട്രിക്കിന് ആകെ 3.79 മീറ്റർ നീളമേയുള്ളൂവെങ്കിലും, വീൽബേസ് 2.49 മീറ്ററാണ്.
163 കിലോമീറ്റർ റേഞ്ച് ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിൽ എത്തിച്ച് റെനോ
