മണ്ണാർക്കാട് : അണ്ണാർമലയാർ ശിവക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ. കൈതച്ചിറ കൊമ്പങ്കുണ്ട് കോളനിയിലെ മഹേഷ് (27) ആണ് അറസ്റ്റിലായത്. തോരാപുരം അണ്ണാർമലയാർ ശിവക്ഷേത്രത്തിൽ കയറി ക്ഷേത്ര കിണറിന് സമീപം കഴുകാനായി വച്ചിരുന്ന 100 വർഷം പഴക്കമുളള 10000 രൂപയോളം വില വരുന്ന പൂജ പാത്രങ്ങളായ കുടമണി, കിണ്ടി, കൊടിവിളക്ക്, താമ്പോലം എന്നിവ മോഷ്ടിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 നാണ് സംഭവം നടക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ശിവക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ
