പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഷെയ്ക റിയാസിനെ തെലുങ്കാന പോലീസ് നിസാമബാദിലെ ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിൽ കൊലപ്പെടുത്തി. പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലീസ് കൊലപ്പെടുത്തിയത്. ഇയാൾ പോലീസ് കോൺസ്റ്റബിൾ ആയ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ ആയിരുന്നു. ശനിയാഴ്ച ഇയാൾ പോലീസുകാരനെ കൊലപ്പെടുത്തിയതിനു ശേഷം മറ്റൊരാളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രി പ്രവേശിക്കുകയായിരുന്നു. എന്നാൽ ആശുപത്രി ചികിത്സയിൽ ആയിരിക്കുമ്പോൾ ഇയാൾ വീണ്ടും പോലീസിനെ ആക്രമിച്ചപ്പോൾ പോലീസ് കൊലപ്പെടുത്തുകയായിരുന്നു.
ഹൈദരാബാദിൽ പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി
