വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ 23- മത് പ്രസിഡൻ്റായി റൊട്ടേറിയൻ ജോയി മാത്യു സ്ഥാനമേറ്റു. സെക്രട്ടറിയായി റൊട്ടേറിയൻ കെ.എസ്. വിനോദിനെയും ട്രഷററായി റൊട്ടേറിയൻ എം സന്ദീപിനെയും തെരെഞ്ഞെടുത്തു ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റൊട്ടേറിയൻ പി.എ. സുധീരൻ അദ്ധ്യക്ഷതവഹിച്ചു. PDG മേജർ ഡോണർ സാജ് പീറ്റർ മുഖ്യാതിഥി ആയിരുന്നു. ലോകത്തിലെ മുഴുവൻ പ്രദേശത്തും പ്രവർത്തനമുള്ള റോട്ടറി പ്രസ്ഥാനത്തിൻ്റെ സേവനം മഹത്തരമാണെന്നും റോട്ടറി ഉയർത്തിപ്പിടിക്കുന്ന 5 മേഖലകളിലും ഓരോ റൊട്ടേറിയനും ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു […]

Continue Reading

ശ്രീ മഹാദേവ കോളേജിൽ നൂതന സാങ്കേതിക കോഴ്സുകൾക്ക് തുടക്കമായി

വൈക്കം:ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുമായി സഹകരിച്ചു കൊണ്ട് ശ്രീമഹാദേവ കോളേജിൽ നൂതന സാങ്കേതിക വിദ്യ അനുസരിച്ചുള്ള വിവിധ കോഴ്സുകൾക്ക് തുടക്കമായി. ഡയറക്ടർ പി ജി എം നായർ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കുവാൻ കഴിയുന്ന തരത്തിലുള്ളവയാണ് കോഴ്സുകൾ. പ്രിൻസിപ്പാൾ ഡോ ധന്യ എസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ നിതിയ പി കെ പ്രോജക്ട് വിശദീകരിച്ചു. പ്ലെയ്സ് മെൻ്റ് ഓഫീസർ സ്നേഹ എസ് പണിക്കർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, മാനിഷ കെ ലത്തീഫ്, അജയൻ എം […]

Continue Reading

വിദ്യാദർശൻ ഏകദിന പരിശീലനം

വൈക്കം: സ്വന്തം കഴിവുകൾ കണ്ടെത്തിയും അവസരങ്ങൾ ഉപയോഗപ്പെടുത്തിയും കഠിനാധ്വാനത്തിലൂടെയും ജീവിതത്തിൽ ഉയർച്ച നേടാനുള്ള അവസരമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതെന്ന് വൈക്കം ഫൊറോനാ വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ , വൈക്കം മേഖലയിലെ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പുരോഗതിക്കായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിമാരായിരുന്ന കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ ജീവിതങ്ങൾ […]

Continue Reading