ഇന്ത്യ- യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ ജമാൽ അൽഷാലി. സിഎൻബിസി ടിവി 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കിൽ ഇത്രത്തോളം കുറവ് വരുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാൽ അൽഷാലി പറഞ്ഞു. കൂടാതെ, ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ […]

Continue Reading

യുഎഇയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു

ദുബൈ: യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകൾക്ക് മങ്ങലേൽക്കുമെന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. അൽ ഐൻ- അബുദാബി റോഡ്, ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി – ദുബൈ ഹൈവേ, അൽ ഖാതിം, അർജാൻ, അബുദാബിയിലെ അൽ തവീല എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.

Continue Reading

ഒമാനിൽ നേരിയ ഭൂചലനം;3.1 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദാഖിലിയ ​ഗവർണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത ആണ് രേഖപ്പെടുത്തിയത്.

Continue Reading

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

ദുബായ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി യുഎഇ. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയിരിക്കുന്നത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോ​ഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്.

Continue Reading

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൈത്താങ്ങുമായി ലുലു; മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടക്കമായി

യുഎഇയുടെ 53ആദേശീയദിനാഘോഷത്തിന്റെ ഭാഗമായി മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ദേശീയ ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടക്കമായി. യുഎഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി സഹകരിച്ചാണ് ക്യാപെയ്ൻ. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പങ്കാളിത്വവും വിപണനസാധ്യതയും വർധിപ്പിക്കുകയാണ് മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്നിലൂടെ ലുലു. യുഎഇ ഉത്പന്നങ്ങൾക്കായി പ്രത്യേക ഷെൽഫുകളും ലുലു സ്റ്റോറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും പോയിന്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. 53ആം ദേശീയാദിനാഘോഷത്തിന്റെ ഭാഗമായി ആഴ്ചയിൽ 53 തരം യുഎഇ ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ […]

Continue Reading

യുഎഇയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം

അബുദാബി: യുഎഇയിലെ അബുദാബിയില്‍ കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നു പിടിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഹം​ദാ​ൻ സ്ട്രീ​റ്റ് ടൂ​റി​സ്റ്റ് ക്ല​ബ് ഏ​രി​യ​യി​ലെ ബി​ൽ​ഡി​ങ്ങി​നാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ എ​ക്‌​സ് പ്ലാറ്റ്ഫോമിലൂടെയാണ് അ​ധി​കൃ​ത​ർ അ​പ​ക​ട​വി​വ​രം അ​റി​യി​ച്ച​ത്.

Continue Reading