വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ്(23) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.
Continue Readingകോഴിക്കോട്: വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ്(23) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.
Continue Readingമലപ്പുറം: മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായിരിക്കുന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Continue Readingപാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്.പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിൻ ഇടിച്ച് ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്‍റെ അടിയിൽപ്പെട്ടുമാണ് പശുക്കള്‍ ചത്തത്.
Continue Readingതൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്‌നല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഇന്ന് പുലര്‍ച്ചയാണ് സംഭവം ഉണ്ടായത്. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തൃശ്ശൂരിലെത്തിയത് ഒന്നര മണിക്കൂറോളം വൈകിയാണ്. പുലര്‍ച്ച രണ്ടു മണിയോടെ സിഗ്‌നല്‍ പുനഃസ്ഥാപിച്ചതായാണ് ലഭിക്കുന്ന വിവരം.
Continue Readingകൊച്ചി: ട്രെയിൻ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂടും. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കും. മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗതയിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഈ റീച്ചിൽ 80 കിലോമീറ്റര്‍ വരെ, അതായത് പകുതി വേഗതയിലാണ് […]
Continue Readingട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അജ്ഞാതൽ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. ലേഡീസ് കമ്പാർട്മെന്റിൽ യാത്രക്കാർ കുറഞ്ഞ സമയത്തായിരുന്നു ലൈംഗിക തൊഴിലാളിയാണോ എന്ന് ചോദിച്ചു യുവാവ് യുവതിയെ സമീപിച്ചത് . അല്ലെന്നു മറുപടി നൽകി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു. പരിഭ്രമിച്ച യുവതി […]
Continue Readingപാലക്കാട്: പാലക്കാട് ലക്കിട്ടിയിൽ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം സംഭവിച്ചത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍.
Continue Readingഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടൽമഞ്ഞിൽ 15 ട്രെയിനുകൾ വൈകിയോടി. മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യം ആയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയിൽവേ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പഥാൽക്കോട്ട് എക്സ്പ്രസ് (14623) ഏഴു മണിക്കൂറും ഉഞ്ചഹാർ എക്സ്പ്രസ് (14217) മൂന്ന് മണിക്കൂറും വൈകിയോടി. കൂടാതെ ഖൈഫിയത് എക്സ്പ്രസ് (12225), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയ ട്രെയിനുകൾ രണ്ട് മണിക്കൂറിലധികമാണ് വൈകിയത്. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12393), ശ്രംജീവി എക്സ്പ്രസ് (12391), […]
Continue Readingമുംബൈ: മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ തീവണ്ടിയിൽ നിന്ന് എടുത്തുചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ച് ആണ് 11 പേർ മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവര്‍ സഞ്ചരിച്ച പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് ഇവര്‍ ചാടിയതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് […]
Continue Readingതിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ സോണുകളിലായി മൊത്തം 149 സ്പെഷ്യൽ ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ചു. 2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർധിച്ച യാത്രാ ആവശ്യകത പരിഗണിച്ചാണ് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ […]
Continue Reading