തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ പൊലീസ് ചോദ്യം ചെയ്യുകയായണ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്‍റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്.സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വലിയ […]

Continue Reading

സർജറി കഴിഞ്ഞ രോഗിയുടെ സ്റ്റിച്ചിനുള്ളിൽ ഗ്ലൗസ് മറന്നുവെച്ചു;തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി കഴിഞ്ഞ രോഗിയുടെ സ്റ്റിച്ചിനുള്ളിൽ ഗ്ലൗസ് മറന്നുവെച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷിനുവിന്റെ ശരീരത്തിലെ മുറിവിലാണ് ഗ്ലൗസ് മറന്നുവെച്ചത്. ഈ മാസം മൂന്നാം തീയതിയാണ് ജനറൽ ആശുപത്രിയിൽ സർജറി കഴിഞ്ഞത്. കടുത്ത വേദനയെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിവിനുള്ളിൽ ഗ്ലൗസ് കണ്ടെത്തിയത്. ജനറൽ ഹോസ്പിറ്റലിലെ പ്രധാനപ്പെട്ട ഡോക്ടർ ആണ് ശസ്ത്രക്രിയ ചെയ്തതെന്നും പോലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കുമെന്നും ഷിനു പറഞ്ഞു.

Continue Reading

തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മുന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു. പായൽ പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും ഡോക്ടർമാർ പറഞ്ഞു.

Continue Reading

തലസ്ഥാനത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ നടപടി

തിരുവനന്തപുരം: തലസ്ഥാനത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ നടപടി. ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. അട്ടക്കുളങ്ങര രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിനെതിരെയാണ് നടപടി. ഇന്നലെ രാത്രി നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയത്.   ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച ഒന്‍പതുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വാഹനമടക്കമാണു പിടിച്ചെടുത്തത്. ഇവര്‍ക്ക് 45,090 രൂപ കോര്‍പറേഷന്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. വനിതകളുടെ ഹെല്‍ത്ത് സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള […]

Continue Reading

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരു ഡെങ്കിമരണം സംശയിക്കുന്നുണ്ട്. ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നുണ്ട്. 36 പേർക്ക് H1N1ഉം 14 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. 5 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Continue Reading

ഉത്തരവാദിത്തം റെയിൽവേയുടേതല്ല;ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ തലയൂരി റെയിൽവെ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ തലയൂരി റെയിൽവെ. അപടത്തിന്റെ ഉത്തരവാദിത്തം റെയിൽവേയുടേതല്ലെന്നും ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യമല്ലെന്നുമാണ് ഡിവിഷണൽ റെയി‌ൽവേ മാനേജർ ഡോ. മനീഷ് ധപ് ല്യാലിന്റെ ന്യായീകരണം. നഷ്ടപരിഹാരം നൽകുന്നതിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. നഷ്ടപരിഹാരം നൽകുന്നതിൽ ചില നിയമങ്ങളുണ്ടെന്നും അത് അനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഡിആർഎം പറ‍ഞ്ഞു. റെയിൽവേയുടെ ഭൂമിയിൽ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് കനാൽ പോകുന്നതെന്ന് പറ‍ഞ്ഞ അദ്ദേഹം കനാൽ വഴി തിരിച്ചു വിടുന്നതിനെക്കുറിച്ച് ഇപ്പോൾ […]

Continue Reading

‘തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കു വർദ്ധന പിൻവലിക്കണം ‘കേന്ദ്രമന്ത്രിക്ക് ശശി തരൂരിന്‍റെ കത്ത്

തിരുവനന്തപുരം: വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് അദ്ദേഹം കത്തെഴുതി.വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കുള്ള യൂസർ ഫീ 506 -ൽ നിന്നും 50 % വർദ്ധിപ്പിച്ച് 770 ആയി ഉയർത്തി. 2025 മാർച്ച് 31 വരെ ഈ നിരക്കായിരിക്കുമെന്നും തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിൽ ഇപ്രകാരം നിരക്കു വർദ്ധന ഉണ്ടാകുമെന്നും എയർപോർട്ട് ഇക്കണോമിക് […]

Continue Reading