വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോൺഗ്രസ്‌

കല്‍പ്പറ്റ: വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോൺഗ്രസ്‌. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ പേരെടുത്ത് പറയാതെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പരാമര്‍ശം. ‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ്. ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കും. ഞങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും […]

Continue Reading

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതി; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂര്‍: ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. സുമേഷിന്റെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പും സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൂരം നടക്കുന്നയിടത്തുണ്ടായ സംഘര്‍ഷത്തിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തിലാണ് അന്വേഷണം. സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് […]

Continue Reading

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയത് ആസൂത്രണത്തോടെ: വി ഡി സതീശൻ

കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയത് മുൻകൂട്ടിയുള്ള കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വത്കരണത്തിനെതിരെയും കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരത്തിന്റെ മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം അലങ്കോലപ്പെടുത്തിയത്. ഇതിനായി ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആർ അജിത് കുമാർ. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ […]

Continue Reading

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിന് പ്രകോപിതനായാണ് അദ്ദേഹം മറുപടി നല്‍കിയത്. തൃശൂരില്‍ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളെയാണ് അദ്ദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. അതേസമയം മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് രാവിലെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ […]

Continue Reading

സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്

മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാളും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസ്. സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമാണ് ഗോകുലം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലാവും ചിത്രം തയ്യാറാവുക. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Continue Reading

സലിം കുമാറിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്: പൊലീസ് കേസെടുത്തു

എറണാകുളം: നടൻ സലിം കുമാറിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. സലിംകുമാറിന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്തു.

Continue Reading

‘ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ നടപ്പാക്കൂ’; വർക്കല സന്ദർശിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികൾ. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകൾ. മണ്ണിന്റെ സുവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 […]

Continue Reading