കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; വാർഡനെതിരെ പ്രതിഷേധവുമായി സഹപാഠികൾ

കാസർകോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹോസ്റ്റൽ വാർഡന്റെ പീഡനത്തെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിദ്യാർത്ഥികളുടെ പരാതി. കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ 100 ലധികം വിദ്യാർത്ഥികളാണ് മൻസൂർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ദിവസം മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യക്ക് […]

Continue Reading

കൊൽക്കത്ത ബലാത്സംഗ കൊലപാതകക്കേസ്: 11 ദിവസത്തിന് ശേഷം സമരം പിൻവലിച്ച് എയിംസ് ഡോക്ടർമാർ

ഡൽഹി : കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുളള ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചതായി റിപ്പോർട്ട്. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. അതേസമയം മുഴുവൻ ഡോക്ടർമാരും ജോലിയിൽ തിരികെ പ്രവേശിക്കും എന്നാണ് പുറത്തു വരുന്ന വിവരം. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു.എന്നാൽ കൊൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് […]

Continue Reading

കേന്ദ്ര സർക്കാർ തിരുത്തണം … പി ഡി പി

വഖഫ് ഭേദഗതി ബില്ല് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നു വഖഫ് സ്വത്തുകൾ അന്യാധിനാപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും കൈയ്യേറ്റകാർക്ക് ഒരുക്കി കൊടുക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിൻ്റെ ത് ബില്ല് നടപ്പിലാക്കാനുള്ള നിക്കത്തിനെതിരെ പിഡിപി വൈക്ക് മണ്ഡലം കമ്മറ്റി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.സമരം ജില്ലാ സെക്രട്ടറി MA അക്ബർ ഉഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സലിം വൈക്കം സിയാദ് വൈക്കം നസീർ കെ പി ഹാരിസ് നിയാസ് കബീർ ചെമ്പു തുടങ്ങിയവർ സംസാരിച്ചു

Continue Reading