സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കൊല്ലം അലയമൺ കരുകോണിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

Continue Reading

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകൾക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. മാർച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് സംഭാവമുണ്ടായത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി […]

Continue Reading

വെമ്പള്ളിയിൽ തെരുവുനായയുടെ അക്രമണം ആറു പേർക്ക് കടിയേറ്റു

വെമ്പള്ളി : തെരുവുനായയുടെ അക്രമണത്തിൽ വഴി യാത്രക്കാരായ ആറു പേർക്ക് കടിയേറ്റു.എം സി റോഡിൽ വെമ്പള്ളി ജംഗ്ഷനു സമീപം വൈകുന്നേരം 4 .30 ഓടെ ആയിരുന്നു സംഭവം ഉണ്ടായത്.കടിയേറ്റവട്ടുകുളം ശ്രീശൈലം വീട്ടിൽ സുമി സുദേവൻ മക്കളായ ശ്വേത (9)ചിത്ര (5)മധു ഉദയപ്പശ്ശേരി വെമ്പള്ളി.അനുശ്രീ എട്ടുപറ വെമ്പള്ളി.അജി മേസ്തിരി മതിരപ്പിള്ളി, വെമ്പള്ളി എന്നിവർ ആശുപത്രിയിൽ ചികിൽസ തേടി.

Continue Reading

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 കാരൻ മരിച്ചു

ആലപ്പുഴ: ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.

Continue Reading

കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

കൊച്ചി: കളമശ്ശേരിയിൽ തെരുവുനായ ആക്രമണം. സംഭവത്തിൽ എട്ടുപേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ, ഉണിച്ചിറ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Continue Reading