ലഹരി കേസ്; ശ്രീനാഥ് ഭാസിക്കും ഷൈനിനും എക്‌സൈസിന്റെ നോട്ടീസ്
ആലപ്പുഴ: താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്ന കഞ്ചാവ് കേസ് പ്രതി തസ്ലീമ സുല്‍ത്താനയുടെ മൊഴിയില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എക്‌സൈസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു. അതിനെ തുടർന്നാണ് നടപടി.
Continue Reading