നെല്ലിയാമ്പതി ചുരം റോഡില്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം ആരംഭിച്ചു

പാലക്കാട്: നെല്ലിയാമ്പതി ചുരം റോഡില്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷകാലത്ത് മഴയിലും ഉരുള്‍പൊട്ടലിലും സംരക്ഷണഭിത്തി തകര്‍ന്ന ചെറുനെല്ലി മേഖലയിലാണ് പണി ആരംഭിചിരിക്കുന്നത്. കരിങ്കല്ല് കൊണ്ടുള്ള കെട്ട് ഒഴിവാക്കി താഴ്ചയുള്ള ഭാഗങ്ങളില്‍ നിന്ന് തന്നെ കോണ്‍ക്രീറ്റ് ചെയ്താണ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്. 40 ലക്ഷം രൂപ ചെലവില്‍ 20 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ ഉയരത്തിലാണ് സംരക്ഷണ ഭിത്തി ഒരുങ്ങുന്നത്. കുത്തനെയുള്ള സ്ഥലമായതിനാല്‍ 14 മീറ്റര്‍ വീതിയില്‍ അടിത്തറ കോണ്‍ക്രീറ്റ് ചെയ്താണ് അതിനു മുകളില്‍ സംരക്ഷണഭിത്തി […]

Continue Reading

സ്കൂളിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ; ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

തൃശൂർ : എരുമപ്പെട്ടി കൂട്ടഞ്ചേരി ഗവൺമെന്‍റ് എൽപി സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വളരെ ശോചനീയമായ അവസ്ഥയിലാണ്. മഴക്കാലമായതിനാൽ റോഡിൽ ചളി കെട്ടിക്കിടന്ന് പിഞ്ചുകുട്ടികൾ തെന്നി വീഴുന്നത് ഇവിടെ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളിലേക്ക് കുട്ടികളുമായി വരുന്ന ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് പതിവായിരിക്കുന്നു. ഇതുമൂലം സ്കൂളിലേക്ക് കുട്ടികളെ വിടുവാൻ രക്ഷിതാക്കൾ മടിക്കുന്ന […]

Continue Reading