തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വരുന്നു വന്ദേഭാരത് സ്ലീപ്പർ

തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ജോൺ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിൽ ആർ.എൻ. സിങ് പറഞ്ഞു.

Continue Reading

ഓടുന്ന ട്രെയ്നിൽ എടിഎം; റെയിൽവേയുടെ പുതിയ പദ്ധതി

മുംബൈ: രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ എടിഎം സൗകര്യം അവതരിപ്പിക്കാൻ മധ്യ റെയ്‌ൽവേ. മുംബൈ – മൻമാട് പഞ്ചവടി എക്സ്പ്രസിലാകും സ്വകാര്യ ബാങ്കുമായി സഹകരിച്ച് എടിഎം സ്ഥാപിക്കുക. എസി കോച്ചിനുള്ളിൽ പ്രത്യേക കാബിനിലാകും എടിഎം. ഇതോടെ, ട്രെയ്‌ൻ ഓടിക്കൊണ്ടിരിക്കുമ്പോഴും യാത്രക്കാർക്ക് പണം പിൻവലിക്കാനാകും. പദ്ധതി വിജയമായാൽ മറ്റു ട്രെയ്‌നുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. പഞ്ചവടി എക്സ്പ്രസിൽ എടിഎം സ്ഥാപിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലാണെന്ന് മധ്യ റെയ്‌ൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സ്വപ്നിൽ നിലാ. മുംബൈ സിഎസ്ടിയിൽ നിന്നു നാസിക്കിലെ മൻമാട് […]

Continue Reading

ട്രെയിനിൽ ഇനി എല്ലാവർക്കും ലോവർ ബെ‍ർത്ത് കിട്ടില്ല;ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കും എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

Continue Reading

ബിഹാറിൽ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി റെയിൽവേ തൊഴിലാളി മരിച്ചു

ബീഹാറിലെ ബെഗുസാരായിലെ ബറൗണി ജംഗ്ഷനിൽ ഷണ്ടിംഗ് ഓപ്പറേഷനിടെ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ഒരു റെയിൽവേ പോർട്ടർ മരിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് കൊല്ലപ്പെട്ടത്. പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ലഖ്‌നൗ ജംഗ്‌ഷനിൽ നിന്ന് എത്തിയ ലഖ്‌നൗ-ബറൗണി എക്‌സ്‌പ്രസിന്‍റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് മാറിയപ്പോൾ അമർ കുമാർ റാവു കോച്ചുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു

Continue Reading

ഉത്തരവാദിത്തം റെയിൽവേയുടേതല്ല;ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ തലയൂരി റെയിൽവെ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ തലയൂരി റെയിൽവെ. അപടത്തിന്റെ ഉത്തരവാദിത്തം റെയിൽവേയുടേതല്ലെന്നും ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യമല്ലെന്നുമാണ് ഡിവിഷണൽ റെയി‌ൽവേ മാനേജർ ഡോ. മനീഷ് ധപ് ല്യാലിന്റെ ന്യായീകരണം. നഷ്ടപരിഹാരം നൽകുന്നതിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. നഷ്ടപരിഹാരം നൽകുന്നതിൽ ചില നിയമങ്ങളുണ്ടെന്നും അത് അനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഡിആർഎം പറ‍ഞ്ഞു. റെയിൽവേയുടെ ഭൂമിയിൽ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് കനാൽ പോകുന്നതെന്ന് പറ‍ഞ്ഞ അദ്ദേഹം കനാൽ വഴി തിരിച്ചു വിടുന്നതിനെക്കുറിച്ച് ഇപ്പോൾ […]

Continue Reading