എറണാകുളത്ത് വൻ കവർച്ച;എട്ട് പവൻ സ്വർണ്ണവും 3 ലക്ഷം രൂപയും നഷ്ടമായി

ആലുവ: എറണാകുളത്ത്  ഫ്ലാറ്റില്‍ കവർച്ച. എട്ട് പവൻ സ്വർണവും 3 ലക്ഷം രൂപയുമാണ് കവർന്നത്. കമ്പനിപ്പടിക്ക് സമീപം ഫെഡറല്‍ സമുച്ചയത്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് കവർച്ച. ആലുവയില്‍ സ്റ്റീല്‍ ബിസിനസ് നടത്തുന്ന ബെൻസാല്‍ വിവാഹ ആവശ്യത്തിനായി 12-ാം തീയതി നാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.ഗ്രില്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്തേക്ക്  കടന്നിരിക്കുന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Continue Reading

കോതമംഗലം ഗ്യാലറി അപകടം: സംഘാടക സമിതിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കോതമംഗലം ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ കേസെടുത്ത് പോലീസ്. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് ഇപ്പോൾ പോത്താനിക്കാട് പോലീസ് പരിശോധന നടത്തുകയാണ്. അപകടത്തിൽ 52 പേർക്കാണ് പരിക്കേറ്റു. ഇവരിൽ നിലവിൽ നാല് പേർ ആശുപത്രിയിൽ തുടരുന്നുണ്ട്. തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ട് പേരും തൊടുപുഴ ഹോളി ഫാമിലിയിലും ബസേലിയോസ് ആശുപത്രിയിലും ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ  കേസെടുത്ത് പോലീസ്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ‌ ഉപരോധിച്ചതിനാണ് കേസ്. രാഹുലിനൊപ്പം കണ്ടാലറിയുന്ന 19 പേർക്കെതിരെയാണ് കേസെടുത്തത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Continue Reading

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവം ; പ്രതി പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത്  പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായിരിക്കുന്നത്. കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥൻ ജയചന്ദ്രനാണ് കുത്തേറ്റത്. നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥനെ ലിജോ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നെടുങ്കാട് തീമങ്കരിയിൽ സമൻസ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായിരിക്കുന്നത്.

Continue Reading

മോഹൻലാലിന് ഒപ്പം മല കയറി : തിരുവല്ല എസ് എച്ച് ഒയ്ക്ക് സ്ഥലം മാറ്റത്തിന് പിന്നാലെ കാരണം കാണിക്കൽ നോട്ടിസും

തിരുവല്ല : നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണയ്ക്ക് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയിൽ പോകാൻ അനുമതി തേടി എന്നതാണ് കാരണം. ശബരിമല ദർശനം ​ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞായിരുന്നു സുനിൽകൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെതാകാം എന്നാണ്  ഡിപ്പാർട്ട്മെന്റിന്റെ കണ്ടെത്തൽ. സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

Continue Reading

ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

ആലപ്പുഴ: ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. ചേർത്തല ടൗൺ എൽ പി സ്കൂൾ പ്രധാന അധ്യാപിക എൻ. ആർ സീതയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ്  നടപടിയെടുത്തിരിക്കുന്നത്. സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പേരിലാണ് വ്യാജമായി ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻതുക കൈപ്പറ്റി എന്നാണ് കണ്ടെത്തൽ.

Continue Reading

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം ഉണ്ടായത്.   രക്തസമർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.

Continue Reading

ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം

തിരുവനന്തപുരം:തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം.അയിരൂർ പൊലീസ് സ്റ്റേഷനിലെ ഷിർജുവിനാണ് പരിക്കേറ്റത്. കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്. പൊലീസ് സംഘത്തെ തള്ളിമാറ്റി പ്രതികൾ രക്ഷപെട്ടു. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരദേശത്ത് നടത്തിയ പൊലീസ് റെയ്ഡിൽ ഒരാൾ പിടിയിലായിട്ടുണ്ട്. പെരുമാതുറ സ്വദേശിയായ അസറുദ്ധീനാണ് പിടിയിലായിരിക്കുന്നത്.

Continue Reading

കൊവിഡ് നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുത്ത് പോലീസ്

കൊല്ലം: കൊവിഡ് നിയമം ലംഘിച്ചവർക്കെതിരെ പൊലീസിന്റെ നടപടി തുടങ്ങി. ലോക്ക്ഡൗൺ നിയമം ലംഘിച്ചതിനാണ് ഇപ്പോൾ പലർക്കും സമൻസ് ലഭിച്ചിരിക്കുന്നത്. കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നാല് വർഷം മുൻപുള്ള കേസുകൾക്കാണ് പലർക്കും സമൻസ് വന്നിട്ടുളളത്.

Continue Reading

പട്ടാമ്പിയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ സമഗ്രമായ അന്വേഷണം നടത്തും എന്ന് പട്ടാമ്പി പൊലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കല്‍ വീട്ടില്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും. ജപ്തി നടപടികള്‍ക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നല്‍കിയിരുന്നുവെന്ന ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് അധികൃതരുടെ വിശദീകരണവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കും. തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളില്‍ നിന്നും പട്ടാമ്പി പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. തൃശൂർ മെഡിക്കല്‍ കോളജ് […]

Continue Reading