മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി

Continue Reading

ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പറഞ്ഞിട്ടില്ല, കാര്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു; ദ ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തെറ്റായിട്ടാണ് പത്രം റിപ്പോർട്ട് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് ദ ഹിന്ദുവിന്റെ എഡിറ്റർക്ക് കത്തയച്ചത്. മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നും രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന വാക്കുകളും ഉപയോഗിച്ചില്ലെന്നും കത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെ നിലപാട് അല്ല പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലുള്ളത്. പത്രവാർത്ത അനാവശ്യ വിവാദവും, തെറ്റായതുമായ വ്യാഖ്യാനത്തിനു കാരണമായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദു പത്രത്തിന് അയച്ച കത്തിൽ പറയുന്നുണ്ട്. ഹിന്ദു പത്രം […]

Continue Reading

കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രി; പി.വി അൻവർ

തിരുവനന്തപുരം: കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനുവെക്കാത്തത് മുഖ്യമന്ത്രിക്ക് യൂറോപ്പില്‍പോകാനെന്ന് പി.വി അൻവർ എം.എല്‍.എ. കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദർശനത്തിന് വെച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് തനിക്ക് മെസ്സേജ് അയച്ചെന്ന് അൻവർ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ മൃതദേഹം വെച്ചിട്ടില്ല. കേരളത്തില്‍ ഉടനീളമുള്ള സഖാക്കള്‍ അതിനുവേണ്ടി കാത്തിരുന്നതാണ്. തിരുവനന്തപുരം തൊട്ട് കണ്ണൂര് വരെ ഒരുപാട് സഖാക്കള്‍ […]

Continue Reading

യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് പിണറായി വിജയന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ധ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പിബി, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ വീട്ടില്‍ എത്തി ആദരം അര്‍പ്പിച്ചു.വൈകീട്ട് 4.30 ഓടെ എയ്ംസ് […]

Continue Reading

‘ആഭ്യന്തരവകുപ്പ് ഒഴിയണം’; മുഖ്യമന്ത്രിക്കെതിരെ ഇടത് യുവജന സംഘടന

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തരവകുപ്പിനുമെതിരായ വെളിപ്പെടുത്തലുകളിൽ എൽഡിഎഫ് ഘടകകക്ഷികളിൽ പലർക്കും അതൃപ്തി. ഇപ്പോഴി താ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന കർശന നിലപാടുമായി ആർജെഡിയുടെ യുവജന സംഘടന രംഗത്ത് വന്നിരിക്കുകയാണ്. ഇടത് സഖ്യത്തിൽപ്പെട്ട പല ഘടകകക്ഷികൾക്കും അവരുടെ യുവജന- വിദ്യാർത്ഥി സംഘടനകൾക്കും സമാനമായ അഭിപ്രായമാണെങ്കിലും ആരും ഇതുവരെ പ്രതികരണവുമായി മുന്നോട്ടു വന്നിരുന്നില്ല. ആഭ്യന്തരവകുപ്പിനും സേനയ്ക്കും എതിരായ ആക്ഷേപങ്ങൾ പൊതുസമൂഹത്തിൽ എൽഡിഎഫിനെ അപഹാസ്യമാക്കുന്നുവെന്നാണ് ആർവൈജെഡി പറയുന്നത്. പൊലീസുകാർക്കിടയിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ വ്യാപകമാണെന്നും ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ […]

Continue Reading

‘ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറി’: ഷാഫി പറമ്പിൽ എംപി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വടകര എംപി ഷാഫി പറമ്പിൽ. ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ‘അരമന രഹസ്യം പുറത്താകും എന്ന പേടിയിലാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തത്. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു. പിണാറായി വിജയൻ്റെ അധികാരത്തിന് മുന്നിൽ കേന്ദ്ര കമ്മിറ്റി ദുർബലമാണ്.’- ഷാഫി പറമ്പിൽ പറഞ്ഞു.

Continue Reading

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ എംഎൽഎ

തിരുവനന്തപുരം: സർക്കാരിനെ പ്രതിസിന്ധിയിലാക്കിയ ആരോപണങ്ങൾ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ എംഎൽഎ. സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ടത്. എംഎല്‍എ ഹോസ്റ്റലില്‍ അദ്ദേഹം മാധ്യമങ്ങളെ കാണും. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയിൽ അൻവറിനെ അനുനയിപ്പിക്കാൻ ശ്രമമുണ്ടാകുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അൻവർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയത്. 12.15ഓടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ആഭ്യന്തര വകുപ്പിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെയും ധരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എഡിജിപി എം.ആർ […]

Continue Reading

കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ യഥാർഥ കാര്യങ്ങൾ പുറത്തുവരും; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് ആണെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ”പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായ വിവരങ്ങളാണ് പുറത്തുവന്നത്. അതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട, എന്താണോ യഥാർഥ കാര്യങ്ങൾ അത് പുറത്തുകൊണ്ടുവരും”-മുഖ്യമന്ത്രി പറഞ്ഞു. കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ […]

Continue Reading

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിലെ പരാജയവും വിലയിരുത്തും;സിപിഎം ജില്ല സമ്മേളനം  ജനുവരിയിൽ 

തൃശ്ശൂർ: സിപിഎം ജില്ല സമ്മേളനം കുന്നംകുളം നഗരസഭ ടൗൺഹാളിൽ ജനുവരി 4, 5,6 തീയതികളായി നടത്തും. പാർട്ടി കോൺഗ്രസിന് മുൻപ് ബ്രാഞ്ച് സമ്മേളനങ്ങൾ ജില്ലയിൽ സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 5 വരെയാണ് നടക്കുക. ജില്ലയിലെ 2707 ബ്രാഞ്ചുകളിലും സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷം ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന ഘടകങ്ങളിൽ സമ്മേളനം നടത്തിയ ശേഷമാണ് പാർട്ടി കോൺഗ്രസ് ചേരുക. മൂന്നുവർഷത്തിൽ ഒരിക്കൽ നടത്തുന്ന സമ്മേളനത്തിൽ എല്ലാ ഘടകങ്ങളിലുമുള്ള പ്രതിനിധികൾ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിൽ […]

Continue Reading

രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും,ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും;മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ […]

Continue Reading