തുടരും തമിഴിലേക്ക്;റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

  ടാക്സി ഡ്രൈവറായ ഷൺമുഖനായി മോഹൻലാൽ ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടിയ സിനിമയാണ് ‘തുടരും’. മൗത്ത് പബ്ലിസിറ്റി അടക്കം നേടി തിയറ്ററുകളിലും ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ച് തുടരും മുന്നേറുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ തമിഴ് വെർഷൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.മലയാളത്തിൽ തുടരും എന്നാണ് സിനിമയുടെ പേരെങ്കിൽ തമിഴിലത് തൊടരും എന്നാണ്. ചിത്രം മെയ് 9 ന് റിലീസ് ചെയ്യും.

Continue Reading

‘ഒറ്റക്കൊമ്പൻ’ ; സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ “ഒറ്റക്കൊമ്പൻ” എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമ്മശാസ്താ ,ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,രാജ് മോഹൻ എന്നിവരും നിരവധിജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്. ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കി. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട […]

Continue Reading

ദ പാരഡൈസ്;നാനിയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

നാനി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ പാരഡൈസ്. ടോളിവുഡ് വിസ്‍മയിപ്പിക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. അക്കൂട്ടത്തിലേക്ക് നാനി നായകനാകുന്ന ഒരു ചിത്രവും എത്തുകയാണ്. ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ചിത്രത്തില്‍ കൃതി ഷെട്ടിയായിരിക്കും നായിക എന്നാണ് പുതിയ റിപ്പോര്‍ട്ട്.ദസറയെന്ന ഹിറ്റിന് ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ്. ഒരു ബിഗ് ബജറ്റ് ചിത്രമായിട്ട് ദ പാരഡൈസ് ഒരുങ്ങുമ്പോള്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കുന്നത്.ചിത്രത്തിന്റെ പ്രമേയം […]

Continue Reading

റെട്രോയുമായി സൂര്യ വരുന്നൂ;ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

സൂര്യ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നു, സൂര്യ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. […]

Continue Reading

എമ്പുരാനിലെ വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റി;പുതിയ പതിപ്പ് ഇന്ന് മുതൽ തിയറ്ററിൽ

തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. സിനിമയിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

എമ്പുരാന്‍ വിവാദം;ഖേദം പ്രകടിപ്പിച്ച് മോഹൻലാലും പൃഥ്വിരാജും

എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന […]

Continue Reading

നാൻസി റാണി’ മാർച്ച് 14ന് തിയേറ്ററുകളിൽ

മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ‘നാൻസി റാണി’ മാർച്ച് 14 മുതൽ തിയേറ്ററുകളിൽ. അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോസഫ് മനു ജയിംസ് ഒരുക്കിയിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ചിത്രങ്ങൾ ആത്മാർത്ഥമായി ആരാധിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതവും ആഗ്രഹങ്ങളും എങ്ങനെ അവളുടെ യാത്രയെ രൂപപ്പെടുത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, അജു […]

Continue Reading

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’. ന്യൂയെർ ആശംസകൾ അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിൽ ഉള്ളത് . ജനുവരി 23 നു ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പുതുവർഷ ആശംസകൾ നേർന്ന് കൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാവർക്കും ഹാപ്പി ന്യൂയെർ എന്നാണ് മമ്മൂട്ടി പങ്കുവെച്ചത്.അതേസമയം ചിത്രം ഉടനെത്തും എന്ന് […]

Continue Reading

‘ഐഡന്റിറ്റി’ വേൾഡ് വൈഡ് റിലീസ് ജനുവരി രണ്ടിന്

ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി.ജെയും ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്‌കെച്ച് ആർട്ടിസ്റ്റും പോലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് […]

Continue Reading

മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ആണ്  അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടില്‍ വെച്ച്‌ നടക്കും. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983 ല്‍ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

Continue Reading