മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴ;പ്രതിഷേധം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴ എന്ന് ചൂണ്ടികാട്ടി പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണ ആവര്‍ത്തിച്ചതും ചൂണ്ടികാട്ടിയാണ് പ്രതിഷേധം. ഒരു വാര്‍ഡില്‍ മാത്രം 70 ഡബിള്‍ എന്‍ട്രിയാണ് വന്നിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഇതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്.

Continue Reading

തമിഴ്‌നാട് ഉരുള്‍പൊട്ടല്‍; കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെല്ലാം ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. കുന്നിടിഞ്ഞ് കൂറ്റന്‍ പാറയും മണ്ണും വീണ് നിരവധി വീടുകള്‍ ഉരുള്‍പൊട്ടലില്‍ കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു. ഏകദേശം ഇരുന്നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഒരു യന്ത്രങ്ങളുടെയും സഹായമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തമായ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ മണ്ണുമാന്തി യന്ത്രം പ്രദേശത്ത് എത്തിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ […]

Continue Reading

ഉഗാണ്ടയില്‍ ഉരുള്‍പൊട്ടല്‍; നിരവധി പേരെ കാണാതായി

കിഴക്കന്‍ ഉഗാണ്ടയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തിലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ബുലാംബുലിയിലെ പര്‍വതപ്രദേശങ്ങളിലെ മണ്ണിടിച്ചിലില്‍ ആറ് ഗ്രാമങ്ങളിലെ 40 വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു. തലസ്ഥാനമായ കമ്പാലയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താലാണ് മസുഗു ഗ്രാമത്തില്‍ എത്തുക. മണ്ണ് വീണുകിടക്കുന്ന ബഹിരാകാശ ചിത്രങ്ങള്‍ കാണാം. കിമോണോ ഗ്രാമത്തില്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം സജീവമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എന്നാല്‍ മരണസംഖ്യ […]

Continue Reading

വയനാട് ദുരന്തം: ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഒരു കുടുംബത്തിന് വീട് വെച്ച് നൽകും 

കൊച്ചി : വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ഒരു കുടുംബത്തിന് വീട് വെച്ച് നൽകാൻ ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (EMAK). പ്രസിഡന്റ് രാജു കണ്ണമ്പുഴ, ട്രഷറർ ബഹനാൻ കെ അരീക്കൽ തുടങ്ങിയവർ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.അർ കേളു, കെ.ആർ രാജൻ, എ കെ ശശീന്ദ്രൻ, വയനാട് ജില്ലാ കളക്ടർ മേഖശ്രീ ഡി.അർ ഐഎഎസ് തുടങ്ങിയവരെ വയനാട് കളക്ടറേറ്റിൽ കണ്ട് ചർച്ച നടത്തി. വയനാട് മുണ്ടക്കൈയിലും അനുബദ്ധ പ്രദേശത്തും ദുരന്ത ബാധിതരായ നമ്മുടെ സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാനുള്ള […]

Continue Reading

മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിക്കുന്നു. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിൾ […]

Continue Reading

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദുരന്തമേഖല സന്ദർശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ എത്തുന്നവർ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. ഇത്തരം വാഹനങ്ങൾ തടയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനവും വേണ്ട. ഇത്തരം സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുകയാണ്. സന്ദർശനം ഒഴിവാക്കി രക്ഷാപ്രവർത്തകരോടൊപ്പം മനസ്സു ചേർന്നു നിൽക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ഓരോരുത്തരും ചെയ്യേണ്ടത്. […]

Continue Reading

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം;കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി ശശി തരൂർ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം.പി മാർക്കും അവരുടെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികൾ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി ശുപാർശ ചെയ്യുവാൻ കഴിയും.അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര […]

Continue Reading

വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിൽ; നൂറിലധികം കുടുംബങ്ങളോട് വീടൊഴിയാൻ നിർദ്ദേശം

തൃശൂർ: വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നിർദേശം നല്‍കിയത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. മഴക്കാലം കഴിയുന്നതുവരെ ഏതുനിമിഷവും പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാമെന്ന് സീനിയർ ജിയോളജിസ്റ്റ് മനോജ് പറഞ്ഞു. മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണം.മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം. മണ്ണിന് […]

Continue Reading

ചൂരൽമലയിൽ സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം ഇവിടെയുണ്ടാകും;മേജർ ജനറൽ

ചൂരല്‍മല: ചൂരൽമലയിൽ സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം നിലനിർത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന മേജർ ജനറൽ വിനോദ്.ടി. മാത്യു. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്നും മേജർ  പറഞ്ഞു. ‘റോഡ് മാർഗം ബംഗളൂരുവിൽ നിന്നാണ് സാമഗ്രികൾ എത്തിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം നിർമിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയ്യാറാകും. ഇതോടെ രക്ഷാപ്രവർത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങൾക്കും ഇതിലൂടെ സഞ്ചരിക്കാൻ […]

Continue Reading

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി തണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ […]

Continue Reading