ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 25 പേർക്ക് പരിക്ക്

വാൽപ്പാറ: ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്കു മറിഞ്ഞ് 25 പേർക്ക് പരുക്ക്. ഇന്നലെ രാത്രി 11 മണിക്ക് തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്കു പുറപ്പെട്ട തമിഴ്നാട് സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെ കവർക്കൽ എന്ന സ്ഥലത്തെത്തിയ ബസ് വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം നഷ്ടപെടുകയായിരുന്നു. തുടർന്നു ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന 25 പേർക്കു പരുക്കേറ്റു. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കാർ വന്നിടിച്ചു യുവാവിന് പരിക്ക്

പാലാ : ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കാർ വന്നിടിച്ചു പരുക്ക് പറ്റിയ മാറിടം സ്വദേശി വി. ഡി. ഷാജിയെ ( 44 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചേർപ്പുങ്കൽ ബസ് സ്റ്റോപ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്.

Continue Reading

പത്തനാപുരത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

കൊല്ലം: കൊല്ലം പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. കാറിലിടിച്ച ശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ – പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ദമ്പതികളായ സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്ക് പറ്റിയ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മുഹമ്മദ് സഹൽ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. റോഡിന് സമീപത്ത് കൂടി നടക്കുകയായിരുന്നു സഹൽ. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡ്രൈനേജിലേക്ക് പതിച്ചു.

Continue Reading