മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ നടപടി; സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഉത്തരവ് തിങ്കളാഴ്ച

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യണം എന്ന സർക്കാരിന്‍റെ ആവശ്യത്തിൽ ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ പ്രാഥമിക വാദം കേട്ടത്.ജുഡീഷ്യൽ കമ്മീഷൻ പ്രവ‍ർത്തനം തൽക്കാലത്തേക്ക് തുടരാൻ അനുവദിക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. കമ്മീഷൻ നൽകുന്ന ശുപാർശകൾ ഹൈക്കോടതി അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കുകയുള്ളു. എന്ന് ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷനെയാണ് നേരത്തെ സിംഗിൾ ബെഞ്ച് അസാധുവാക്കിയത്.

Continue Reading

മുനമ്പത്തെ വഖഫ് വസ്തുവക സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ്  ലക്ഷ്യമെന്നും  സര്‍ക്കാര്‍ വ്യക്തമാക്കി. മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി  ഉടമസ്ഥത തെളിയിക്കാൻ മതിയായ രേഖകളുണ്ട്. മുനമ്പത്തെ ഭൂമി  സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്നും സർക്കാർ അറിയിച്ചു. മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്താനാകുമോയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട്  ആരാഞ്ഞു. ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മിഷനെ നിയോഗിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ. മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ […]

Continue Reading

കലൂർ സ്റ്റേഡിയം അപകടം: നൃത്തപരിപാടിയുടെ മുഖ്യ സംഘാടകര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരുക്കേല്‍ക്കാനിടയായ കലൂരിലെ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. വ്യാഴാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. അതേ സമയം പ്രതികള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. കലൂരില്‍ നൃത്ത പരിപാടി നടക്കുന്നതിനിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരുക്കേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യ […]

Continue Reading

നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 % നീതി പുലർത്തുന്നു; സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 % നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണ ആവശ്യം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്

Continue Reading

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി രംഗത്ത്.കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ നടപടിയിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും പതിനേഴ് പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എൻഐഎ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്.ജാമ്യം ലഭിക്കാത്ത പ്രതികൾ യ്ത് നൽകിയ […]

Continue Reading