പുതിയ സാമ്പത്തിക വർഷത്തിലും കുതിച്ചുയർന്ന് സ്വർണ്ണ വില ; 68000 കടന്നു

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിലും കുതിച്ചുയർന്ന് സ്വർണ്ണ വില. ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Continue Reading

റെക്കോർഡുകൾ ഭേദിച്ച് സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി :റെക്കോർഡുകൾ കടന്ന് കുതിച്ച് സ്വർണവില. ചരിത്രത്തിൽ ഇന്ന് ആദ്യമായി സ്വർണവില 67000 കടന്നു. 520 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 67400 രൂപ ആണ്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1920 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8425 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6910 രൂപയാണ്.

Continue Reading

അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില വർധിച്ചു. പവന് 80 രൂപയാണ് ഉയർന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിൾ വില കുത്തനെ കുറഞ്ഞു. പവന്1000 രൂപയോളമാണ് ഇടിവ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8195 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6725 രൂപയാണ്.

Continue Reading

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

കൊച്ചി :റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി.ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 രൂപയായി.സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം; സംസാഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,160 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞത് സ്വർണാഭരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്.

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. രണ്ട ദിവസത്തിന് ശേഷമാണു വീണ്ടും വില വർധിക്കുന്നത്. പവന് 400 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വർണ നിക്ഷേപം ഉയരുകയും വിപണിയിൽ സ്വർണവില ഉയരുകയും ചെയ്തിരുന്നു.

Continue Reading

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1800 രൂപയാണ് സ്വർണത്തിന് വർധിചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം […]

Continue Reading

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ ഇടിവ്

ചെറിയ കുതിപ്പിന് ശേഷം സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആറ് ദിവസം തുടർച്ചയായി കൂടിയ ശേഷമാണ് സ്വർണ വില കുറയുന്നത്. പവന്ന് 800 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. പവന് 57,600 രൂപയാണ് ഇന്നത്തെ സ്വർണ വില വില. ഗ്രാമിന് 7200 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

സ്വർണ വിലയിൽ വൻ ഇടിവ്;ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക്

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവിലയെത്തി. ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന്റെ വില 55,480 രൂപയിലെത്തി. 60,000 കടക്കും എന്ന നിലയിൽ കുതിച്ചിരുന്ന സ്വർണ വില. പിന്നീട് കഴിഞ്ഞദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. ഇന്നലെ 80 രൂപ വർധിച്ചതിനുശേഷമാണ് ഇന്ന് കുറഞ്ഞത്.

Continue Reading

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവ്. പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 57,000ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 57,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7200 രൂപയാണ്.

Continue Reading