പത്തനംതിട്ടയിൽ വീട്ടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: വീട്ടിനുള്ളിൽ യുവാവിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി.റാന്നി പേങ്ങോട്ടുകടവ് റോഡ് കടവിൽ ജോബിയെ ആണ് ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധു റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തുണ്ട്.ജോബിയുടെ തലയിലും ദേഹത്തും പരുക്കുണ്ട്. ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്.

Continue Reading

പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം ഉണ്ടായത്. ​ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിം​ഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം.ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു.

Continue Reading

എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം:എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാടിനടുത്ത് അത്താണിയിലാണ് യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21) ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാടക വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

മുണ്ടക്കൈ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി.രണ്ടുസ്ത്രീകളെയും രണ്ടുപുരുഷന്മാരെയുമാണ് ജീവനോടെ സൈന്യം കണ്ടെത്തിയത്. പടവെട്ടി കുന്നിൽ നിന്നാണ് നാലു പേരെ കണ്ടെത്തിയത്. ബന്ധുവീട്ടിലാണ് ഇവരെ സുരക്ഷിതമായി കണ്ടെത്തിയത്. ജോണി,ജോമോൾ, എബ്രഹാം ,ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

Continue Reading