വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ

ദില്ലി: വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയചിരിക്കുന്നത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയചിരിക്കുന്നത്.പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിചിരിക്കുന്നത് . കഴിഞ്ഞ തവണ ഹർജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ […]

Continue Reading

കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വീണ ജോർജ്

ദില്ലി: ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

Continue Reading

വഖഫ് നിയമ ഭേദഗതി ബില്ല് നാളെ

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചു . വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത് കാരണംജെപിസിയിലൂടെ കടന്ന് ഭരണപക്ഷ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് […]

Continue Reading

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിയോ?

ദില്ലി: സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി എത്താൻ സാധ്യതയേറുന്നു. പിബിയിൽ തുടരുന്ന നേതാക്കളിൽ മുതിർന്ന അംഗത്തെ പരിഗണിക്കാൻ കേന്ദ്രനേതൃത്വം ധാരണയിലെത്തിയതോടെയാണ് പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ല എ ന്നാണ് തീരുമാനം. അശോക് ധാവ്ലെയുടെ പേര് വടക്കേ ഇന്ത്യൻ ഘടകങ്ങൾ ഉയർത്തിയെങ്കിലും കേരള നേതാക്കൾ ഇത് അംഗീകരികാനായില്ല.സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ തുടങ്ങാനിരിക്കെ ജനറൽ സെക്രട്ടറി ആരാകും എന്നതിന് ഏതാണ്ട് തീരുമാനമാവുകയാണ്. പ്രായപരിധിയിൽ ഒന്നോ രണ്ടോ നേതാക്കൾക്ക് ഇളവ് നല്കുന്നത് ആലോചിക്കും എന്ന് പ്രകാശ് കാരാട്ട് തന്നെ […]

Continue Reading

പെൻഷൻകാരോട് വിവേചനം പാടില്ലെന്ന വിധി മറികടക്കാൻ വേണ്ടി ധനകാര്യ ബില്ല് ഭേദഗതി ചെയ്ത് കേന്ദ്രം

ദില്ലി: പെൻഷൻകാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കം. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടു വന്നു. പെൻഷൻകാരെ വിരമിക്കൽ തീയതിക്കനുസരിച്ച് തരം തിരിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടാണ് നടപ്പാക്കുന്നത്. ശമ്പള കമ്മീഷൻ നിർദ്ദേശങ്ങൾക്ക് മുൻകാല പ്രാബല്യം നൽകുന്നത് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിമ‍ർശിച്ചു. ഭേദഗതിയെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തു. ഗൂഗിളിലും യൂടൂബിലെയും പരസ്യങ്ങൾക്കുള്ള ലെവി പിൻവലിച്ചിട്ടുണ്ട്.

Continue Reading

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പിതാവ് അന്തരിച്ച കദം സിംഗിന് NCP നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു

ജമാൽപൂർ: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പിതാവ് അന്തരിച്ച കദം സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ജമാൽപൂർ ഗ്രാമത്തിൽ ഒത്തുകൂടി. അനുശോചന യോഗത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ദേശീയ വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, എൻസിപി ദേശീയ ജനറൽ സെക്രട്ടറി ബ്രിജ്മോഹൻ ശ്രീവാസ്തവ് തുടങ്ങിയവർ പങ്കെടുത്തു. സന്ദർശന വേളയിൽ, നേതാക്കൾ കദം സിംഗിൻ്റെ ജീവിതയാത്ര ശ്രദ്ധിച്ചു, അദ്ദേഹത്തിൻ്റെ സംഭാവനകളും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പ്രതിഫലിപ്പിച്ചു. ഭൂപേന്ദ്ര യാദവിനും കുടുംബത്തിനും […]

Continue Reading

ദില്ലിയിൽ വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 57.70 ശതമാനം

രാജ്യ തലസ്ഥാനം ജനവിധി എഴുതി. ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. വൈകിട്ട് അഞ്ച് മണി വരെ 57.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഉള്‍പ്പെടെ പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ചൂടും വാശിയും ഏറിയ പോരാട്ടത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് ആദ്യമണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയോടെ സജീവമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ദേശീയ […]

Continue Reading

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്;15 ട്രെയിനുകൾ വൈകിയോടുന്നു

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടൽമഞ്ഞിൽ 15 ട്രെയിനുകൾ വൈകിയോടി. മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യം ആയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയിൽവേ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പഥാൽക്കോട്ട് എക്സ്പ്രസ് (14623) ഏഴു മണിക്കൂറും ഉഞ്ചഹാർ എക്സ്പ്രസ് (14217) മൂന്ന് മണിക്കൂറും വൈകിയോടി. കൂടാതെ ഖൈഫിയത് എക്സ്പ്രസ് (12225), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയ ട്രെയിനുകൾ രണ്ട് മണിക്കൂറിലധികമാണ് വൈകിയത്. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12393), ശ്രംജീവി എക്സ്പ്രസ് (12391), […]

Continue Reading

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു;ജനജീവിതം ദുസ്സഹം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ശക്തമായ മൂടൽമഞ്ഞ് റോഡ്, റെയിൽ, വ്യോമഗതാഗതങ്ങളെ ബാധിച്ചു.ഡൽഹിയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകി. നിരവധി ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഉച്ചയ്ക്ക് ശേഷം കാറ്റിൻ്റെ വേഗത തെക്ക് കിഴക്ക് നിന്ന് മണിക്കൂറിൽ 8-10 കിലോമീറ്റർ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘മിക്ക സ്ഥലങ്ങളിലും പുകമഞ്ഞ്/മിതമായ മൂടൽമഞ്ഞ്, ചില സ്ഥലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് എന്നിവ രാവിലെ ഉണ്ടാകാൻ സാധ്യതയുണ്ട്. വൈകുന്നേരം/രാത്രി സമയങ്ങളിൽ പുകമഞ്ഞ്/ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടിയ താപനിലയും കുറഞ്ഞ […]

Continue Reading

വിദ്യാർത്ഥികൾ തമ്മിൽ വാക്കു തർക്കം;14 വയസുകാരനെ കുത്തിക്കൊന്നു

ദില്ലി : തലസ്ഥാനത്തെ ഷകർപൂരിൽ സ്‌കൂളിന് പുറത്ത് വച്ച് 14 വയസ്സുള്ള വിദ്യാർത്ഥിയെ കൊലപ്പെടുത്തി. എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികൾ പിരിഞ്ഞുപോകുന്നതിനിടെയാണ് സംഭവം. ഇഷു ​ഗുപ്ത എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഡൽഹിയിലെ ഷകർപൂരിലുള്ള രാജ്കിയ സർവോദയ ബാല വിദ്യാലയ നമ്പർ 2 (RSBV-2) ന് പുറത്തായിരുന്നു സംഭവം. ജനുവരി 3 ന് ഇഷു ഗുപ്തയും മറ്റ് ചില വിദ്യാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചിരുന്നു. ഇഷുവും മറ്റൊരു വിദ്യാർത്ഥിയായ കൃഷ്ണയും തമ്മിലുള്ള തർക്കം അക്രമത്തിൽ കലാശിച്ചതായി […]

Continue Reading