കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു

ഭോപ്പാല്‍: കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.ശനിയാഴ്ച രാത്രി 11.30-ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. തണുപ്പ് കൂടിയതിനെത്തുടർന്ന് ചൂട് നേടാനായി കത്തിച്ച സ്റ്റൗവില്‍ നിന്നുമാവാം വീട്ടിലേയ്ക്ക് തീ പടർന്നതെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ആരേയും രക്ഷിക്കാൻ കഴിഞ്ഞില്ല.മുത്തച്ഛനായ ഹജാരി ബഞ്ചാര (65), ചെറുമകള്‍ സന്ധ്യ […]

Continue Reading

സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വന്‍തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു;ഇതുവരെ മരിച്ചത് 11 പേര്‍

രാജസ്ഥാന്‍: ജയ്പൂരില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നുണ്ടായ വന്‍തീപിടിത്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 11 പേര്‍ പൊള്ളലേറ്റ് മരിച്ചു. പൊള്ളലേറ്റ പകുതിയിലേറെ പേരും വളരെ ഗുരുതരാവസ്ഥയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജയ്പൂര്‍ അജ്മീര്‍ ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 37 വാഹനങ്ങള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് നിന്നും മറ്റുള്ളവര്‍ ചികിത്സയ്ക്കിടയിലുമാണ് മരിച്ചത്. നഗരത്തിലെ ബെന്‍ക്രോട്ട ഏരിയയിലായിരുന്നു സംഭവം. കൂട്ടിയിടിയില്‍ എല്‍പിജി ടാങ്കറിന്റെ ഔട്ട്‌ലെറ്റ് നോസല്‍ കേടായതിനെ തുടര്‍ന്ന് ഗ്യാസ് […]

Continue Reading

മസാലക്കൂട്ട് ഒരുക്കുന്നതിനിടെ ഗ്രൈൻഡറിനുള്ളിലേക്ക് വീണ് 19കാരന് ദാരുണാന്ത്യം

മുംബൈ: ചൈനീസ് ഭേൽ തയ്യാറാക്കുന്നതിനുള്ള മസാലക്കൂട്ട് ഒരുക്കുന്നതിനിടെ ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ സൂരജ് നാരായൺ യാദവാണ് മസാലക്കൂട്ട് അരയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങി മരണപെട്ടത്. മസാല ഇളക്കുന്നതിനിടെ ഷർട്ട് യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് യുവാവ് യന്ത്രത്തിലേക്ക് വീണത്. സച്ചിൻ കോതേക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഫുഡ് സ്റ്റാളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തിന്‍റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Continue Reading

പിറവം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജീവനൊടുക്കി

കൊച്ചി : സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതകളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ്  സൂചന.

Continue Reading

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം ഉണ്ടായത്.ചെറുകോട് ഇലപ്പുള്ളി മുഖില (62), മകൻ കൊച്ചു എന്ന് വിളിക്കുന്ന നിഷാന്ത് ( 39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖിലയുടെ മൃതദേഹം ഹാളിലും നിഷാന്തിന്റേത് കിടപ്പുമുറിയിലും ആയിരുന്നു. നിഷാന്ത് കഴിഞ്ഞ പത്ത് വർഷമായി പലതരം കച്ചവടങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ വിവിധ പ്രതിസന്ധികള്‍ മൂലം ആ ബിസിനസുകളൊന്നും വിജയിച്ചില്ല. എറണാംകുളത്ത് നടത്തിയിരുന്ന കൂള്‍ബാർ പത്ത് ദിവസം […]

Continue Reading

പാലക്കാട് അപകടം: നാല് പെൺകുട്ടികളുടെ ജീവനെടുത്തത് സിമന്റ് ലോറിയുടെ അമിത വേഗത

പാലക്കാട്: പാലക്കാട് നാല് വിദ്യാര്‍ത്ഥികളുടെ അപകടത്തിന് കാരണമായ സിമന്റ് ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷി. ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ച നാല് പേരും പെൺകുട്ടികളാണ്. അഞ്ച് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തെറ്റായ ദിശയില്‍വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള മറ്റൊരു ലോറിയില്‍ ഈ ലോറി ഇടിച്ചുവെന്നും തുടര്‍ന്ന് നിയന്ത്രണം […]

Continue Reading

തമിഴ്‌നാട് ഉരുള്‍പൊട്ടല്‍; കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെല്ലാം ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. കുന്നിടിഞ്ഞ് കൂറ്റന്‍ പാറയും മണ്ണും വീണ് നിരവധി വീടുകള്‍ ഉരുള്‍പൊട്ടലില്‍ കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു. ഏകദേശം ഇരുന്നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഒരു യന്ത്രങ്ങളുടെയും സഹായമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തമായ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ മണ്ണുമാന്തി യന്ത്രം പ്രദേശത്ത് എത്തിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ […]

Continue Reading

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാറാ(31)ണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ വരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിന്‍ നിന്നിറങ്ങുമ്പോള്‍ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയില്‍ കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരാനായിരുന്നു അശോക് കുമാര്‍.

Continue Reading

ചേർത്തലയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24), സാന്ദ്ര നിവാസിൽ വിജയപ്പന്‍റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരണപെട്ടത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപത്ത് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.

Continue Reading

കുന്നംകുളത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

കുന്നംകുളം: കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ കുന്നംകുളം പട്ടാമ്പി റോഡിൽ 7:15നാണ് അപകടം. ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ രാജി (45) യാണ്‌ അപകടത്തിൽ മരിച്ചത്‌. അപകടമുണ്ടാക്കിയ ബസ്സ്‌ നിർത്താതെ കടന്ന് കളഞ്ഞു. മകനുമൊത്ത്‌ ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക്‌ വരുകയായിരുന്നു രാജി. പുറകിൽ നിന്ന് വന്ന ബസ്സ്‌ ഇടിച്ചതിനെ തുടർന്ന് രാജി ബസ്സിനടിയിലേക്ക്‌ വീണു. തുടർന്ന് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. കുന്നംകുളം കക്കാടുള്ള മകളുടെ വീട്ടിൽ നിന്നും ചിറ്റാട്ടുകരക്ക്‌ പോകുന്നതിനിടെയായിരുന്നു അപകടം.

Continue Reading