നെടുമങ്ങാട് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Continue Reading

ഇടുക്കി നെടുങ്കണ്ടത്ത് 35 കാരി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രിയിൽ മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. ശേഷം രാവിലെയാണ് സരസ്വതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

ആലപ്പുഴയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ച പുരുഷൻ. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എഫ് സി ഐ ഗോഡൗണിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ മൂന്ന് മണിക്കുള്ള മാവേലി എക്സ്പ്രസ്സ് തട്ടിയാണ് മരണം നടന്നിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്നും ഒരു ബുള്ളറ്റ് കണ്ടെത്തിയിരുന്നു. ഈ ബുള്ളറ്റിൽ നിന്നുമാണ് മരിച്ച […]

Continue Reading

കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് മേനംകുളം ജങ്‌ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മനോരമ ചന്തവിള യൂണിറ്റിലെ ജീവനക്കാരനായ ബിപിന്‍ ചന്ദ് കുറച്ച്‌ നാളായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചെങ്കിലും ബെല്‍ അടിക്കുന്നതല്ലാതെ ആരും എടുത്തില്ല. തുടര്‍ന്ന്‌ ഇവർ താമസ സ്ഥലത്ത് എത്തിയപ്പോള്‍ വാതില്‍ അടച്ച നിലയിലായിരുന്നു. പിന്നാലെ […]

Continue Reading

കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദഹേം കണ്ടത്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകമാണോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. ബന്ധുവിൻ്റെ വീടിൻ്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു.

Continue Reading

തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാരാണ് കൗണ്‍സിലറെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. നെല്ല്യാടി പുഴയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്‍റെ മൃതദേഹം പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

കായംകുളത്ത് വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: കായംകുളത്ത് വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലസ് വാർഡിൽ മുരുകേശൻ എന്നയാളുടെ ഉടമസ്ഥതത്തിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ മൃതദേഹം കത്തിക്കരിഞ്ഞു.കായംകുളം ന​ഗരസഭയിലെ 31ാം വാർഡിലാണ് സംഭവം. അ​ഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

Continue Reading

സ്വകാര്യ റിസോര്‍ട്ടിലെ നീന്തൽ കുളത്തിൽ മൂന്ന് സ്ത്രീകള്‍ മുങ്ങി മരിച്ച നിലയില്‍

മംഗളൂരു: സ്വകാര്യ റിസോര്‍ട്ടിലെ പൂളില്‍ മൂന്ന് സ്ത്രീകള്‍ മുങ്ങി മരിച്ച നിലയില്‍. റിസോര്‍ട്ടില്‍ മുറിയെടുത്ത മൂന്നു സ്ത്രീകളെയാണ് നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ഉള്ളാളിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം നടന്നത്.മൈസൂരു സ്വദേശികളായ നിശിത, പാര്‍വതി, കീര്‍ത്തന എന്നിവരാണ് മരിച്ചത്.

Continue Reading

മൈസൂരില്‍ സ്വകാര്യ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടിയൂര്‍: മൈസൂരിലെ മണ്ടിയില്‍ സ്വകാര്യ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശിയാണെന്നാണ് നിഗമനം.കേളകം പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മൈസൂരിലേക്ക് തിരിച്ചു.

Continue Reading