സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് പിന്തുണയെന്ന് കോൺഗ്രസ്; ‘മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച മാധ്യമ അജണ്ട’
യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ച സിപിഎമ്മിന്റെയും മാധ്യമങ്ങളുടെയും അജണ്ടയാണെന്ന് കോൺഗ്രസ്. ഈ ചർച്ചകളെ പൂർണമായും തള്ളുന്നുവെന്നും കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്നും ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉള്ളതായി യോഗം വിലയിരുത്തി. വിലക്കയറ്റം,വൈദ്യുതി നിരക്ക് വർധനവ്, റേഷൻ വിതരണ സ്തംഭനം തുടങ്ങിയ ജനകീയ വിഷയങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളും ഉയർത്തി പ്രക്ഷോഭം നടത്തും. വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ […]
Continue Reading