വിജയ്‌യെ ഇഫ്താറിന് ക്ഷണിച്ചതിൽ അഖിലേന്ത്യ മുസ്‌ലിം ജമാഅത്തിൻ്റെ ഫത്‌വ

ചെന്നൈ: നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്‌യെ ഇഫ്താറിന് ക്ഷണിച്ചതിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത്. വിജയ് മദ്യപാനിയാണെന്നും മുസ്‌ലിം വിരോധിയാണെന്നും അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീന്‍ റസ്‌വി പറഞ്ഞു. മുസ്‌ലിം സമുദായത്തെ സിനിമകളില്‍ തീവ്രവാദികളായി അവതരിപ്പിച്ചയാളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും കൊണ്ടുവന്നുവെന്നും മുസ്‌ലിം ജമാഅത്ത് പറഞ്ഞു.

Continue Reading

പ്രകോപിപ്പിച്ചാൽ TVK കൊടുങ്കാറ്റ് ആയി മാറും എന്ന് വിജയ്

ഡിഎംകെയെ പരിഹസിച്ച് നടനും ടിവികെ പ്രസിഡന്റുമായ വിജയ്. ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബം മാത്രം നന്നായി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും?. ആദ്യ സമ്മേളനം മുതൽ ഡിഎംകെ വേട്ടയാടുന്നുവെന്നും വിജയ്. ബിജെപിയെ പോലെ തന്നെ ഡിഎംകെയും ഫാസിസം കാട്ടുന്നു എന്ന് അദ്ദേഹം വിമർശിച്ചു. മോദിയുടെയും സ്റ്റാലിന്റെയും പേരെടുത്തായിരുന്നു വിമർശനം. പ്രവർത്തകരെ ദ്രോഹിക്കാൻ ഡിഎംകെയ്ക്ക് എന്ത് ആവകാശമെന്നും വിജയ് ചോദിച്ചു.നിയമം പാലിക്കുന്നതുകൊണ്ട് മാത്രമാണ് സംയമനം പാലിക്കുന്നത്. പ്രകോപിപിച്ചാൽ ടിവികെ കൊടുങ്കാറ്റ് ആയി […]

Continue Reading

വിക്രമിന്റെയും സുരാജിന്റെയും വീര ധീര സൂര്യനിലെ ഗാനം വൈറലാവുന്നു

ചിയാൻ വിക്രമിനെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂര്യനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ‘അയ്‌ലാ അല്ലേല’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്.ഗാനത്തിൽ ചിയാൻ വിക്രത്തിന്റെയും നായിക ദുഷാര വിജയന്റെയും, സുരാജ് വെഞ്ഞാറമൂടിന്റെയും നൃത്തരംഗങ്ങൾ കാണാം. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന വീര ധീര സൂരന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രസന്ന ജി.കെ യാണ്.ഈ മാസം 27 നാണ് വീര ധീര സൂരൻ […]

Continue Reading

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ചു:

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ​ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വ‌‌ർഷം ഏപ്രിൽ മുതൽ ജൂൺവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്ഊട്ടിയിലേക്ക് വാരാന്ത്യങ്ങളിൽ ദിവസം 8000 വണ്ടികളും മറ്റ് ദിവസങ്ങളിൽ 6000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6000 വണ്ടികൾക്കും 4000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ സതീശ് കുമാർ ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിൻ്റെ ഉത്തരവാണ്.   സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം […]

Continue Reading