ഇടവേള ബാബുവിനും സുധീഷിനുമെതിരെ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി; കേസെടുത്ത് പൊലീസ്

കോഴിക്കോട്: നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. അമ്മ സംഘടനയില്‍ അംഗത്വം നല്‍കണമെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം.അതിനിടെ, മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പൊലീസ് കേസെടുത്തു. മരട് പൊലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് […]

Continue Reading

വാക്ക് തർക്കം;യുവാവിന് വെട്ടേറ്റു 

കേച്ചേരി:(തൃശ്ശൂർ) മഴുവഞ്ചേരിയിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. മഴുവഞ്ചേരി വാകപ്പാറക്കൽ വീട്ടിൽ ബിജുട്ട(41)നാണ് വെട്ടേറ്റത്.ഇന്നലെ രാത്രി ഒൻപതോ ടെയാണ് സംഭവം. രാവിലെ ബിജുവും ഒരു സംഘവും തമ്മിൽ വാക്കേറ്റംനടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് കരുതുന്നത്

Continue Reading

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

തൃശൂർ: വലപ്പാട് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലോണുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ്. സംഭവത്തിൽ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു. 2019 മുതലാണ് ഇത്തരത്തിൽ വ്യാജ ലോണുകളുണ്ടാക്കി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. ഡി‍ജിറ്റൽ പേഴ്സണൽ ലോണുകൾ വ്യാജമായുണ്ടാക്കി പണം അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പതിനെട്ട് വർഷമായി ധന്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു.

Continue Reading

തലസ്ഥാനത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ നടപടി

തിരുവനന്തപുരം: തലസ്ഥാനത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ നടപടി. ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. അട്ടക്കുളങ്ങര രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിനെതിരെയാണ് നടപടി. ഇന്നലെ രാത്രി നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയത്.   ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച ഒന്‍പതുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വാഹനമടക്കമാണു പിടിച്ചെടുത്തത്. ഇവര്‍ക്ക് 45,090 രൂപ കോര്‍പറേഷന്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. വനിതകളുടെ ഹെല്‍ത്ത് സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള […]

Continue Reading