അട്ടപ്പാടി വനമേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ എടവാനി ഊരില്‍ നിന്നും ഉദ്ദേശം മൂന്നര കിലോമീറ്റര്‍ വടക്കു മാറി അരലിക്കോണം – കിണ്ണക്കര മലയിടുക്കില്‍ നിന്നാണ് 123 തടങ്ങളിലായി കൃഷി ചെയ്തിരുന്ന പല വലിപ്പത്തിലുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.അതിനിടെ […]

Continue Reading

അടിമാലിയിൽ വിൽപ്പനക്കെത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ഇടുക്കി : അടിമാലിയിൽ വിൽപ്പനക്കെത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് നാർകോട്ടിക് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ബൈജുവും മച്ചിപ്ലാവ് സ്വദേശി ജെറിനും ചേർന്ന് വില്പനക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. അടിമാലി കേന്ദ്രികരിച്ചു ലഹരിമരുന്ന് വില്പന നടത്തുന്നവവരിൽ പ്രധാനികാളാണ് ഇരുവരും. ഒളിവിൽ പോയ ജെറിന് വേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ബൈജു നിരവധി കേസുകളിൽ പ്രതിയാണ്. രഹസ്യവിവരത്തെ തുടർന്ന് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അടിമാലിയിൽ നടത്തിയ […]

Continue Reading