ആദായ നികുതിയിൽ വമ്പൻ ഇളവ്; 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റില്‍ വമ്പൻ പ്രഖ്യാപനം. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച്‌ ആദായനികുതിയടക്കേണ്ട പരിധി ഉയർത്തി. 12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായ നികുതിയില്ല. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് എണ്‍പതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും.

Continue Reading

കേന്ദ്ര ബജറ്റ് അവഗണനക്കെതിരെ അങ്കണവാടി ജീവനക്കാർ ധർണ നടത്തി

മുണ്ടക്കയം: കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ചും ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രോജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽമുണ്ടക്കയം ബി.എസ്.എൻ.എൽ. ഓഫീസ് പടിക്കൽ സായാഹ്ന ധർണ നടത്തി. ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സമരം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മിനി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പി.ബി ലീലാമ്മ, കെ.എ റംലത്ത്, അൽഫോൻസ് ജേക്കബ്, സി.സി. ശാന്തമ്മ, റ്റി.കെ രാജമ്മ, ജയമോൾ, നൂർജഹാൻ, […]

Continue Reading

ജനവിരുദ്ധ ബജറ്റ് പ്രതിഷേധാർഹം: പി എസ് അനുതാജ് 

കൊല്ലം: ഇന്ത്യയിലെ കോടിക്കണക്കിനെ സാധാരണ ജനങ്ങളെ തീർത്തും വഞ്ചിച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ഒരിക്കൽ കൂടി മോദി സർക്കാർ കോർപ്പറേറ്റുകളുടെ സർക്കാരാണെന്ന് തെളിയിച്ചിരിക്കുന്നു. കേരളത്തെ പരിപൂർണ്ണമായും അവഗണിച്ച ഇതുപോലൊരു ബജറ്റ് മുൻപൊരിക്കലും ഉണ്ടായിട്ടില്ല. തങ്ങൾക്കുള്ള പിന്തുണ ഘടക കക്ഷികൾ പിൻവലിക്കും എന്നുള്ള ഭയം കൊണ്ടാകും ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ വാരിക്കോരി കൊടുത്തിരിക്കുന്നത്. നികുതിഭാരം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്ന ഈ ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading