മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു

മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയില്‍ മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു.കോലാക്കല്‍ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകള്‍ അലിഷ്ബ സാദിഖാണ് മരിച്ചത്. അല്ലി തൊണ്ടയില്‍ കുടുങ്ങിയ ഉടൻ തന്നെ കുഞ്ഞിനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

വാഹനാപകടം; എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ട് വയസുകാരി മരിച്ചു

മലപ്പുറം: വാഹനാപകടത്തെ തുടര്‍ന്ന് എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടുവയസുകാരി ശ്വാസം മുട്ടി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്. ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍സീറ്റില്‍ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് മുഖത്ത് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമാണ് കുട്ടി മരിച്ചത്.

Continue Reading

ഉടുമ്പൻചോലയിൽ കാണാതായ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഉടുമ്പൻചോലയിൽ കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വീടിന് സമീപത്തുള്ള തോടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണാതായത്. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading